Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജെഡിഎസ്സിനെ എട്ടു സീറ്റിലൊതുക്കി കോണ്‍ഗ്രസ്

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Mar 15, 2019, 10:54 am IST
inIndia

ബെംഗളൂരു: പന്ത്രണ്ട് സീറ്റില്ലെങ്കില്‍ 28 ലോക്‌സഭാ സീറ്റിലും ഒറ്റയ്‌ക്കു മത്സരിക്കുമെന്നും സീറ്റ് ചോദിച്ചു പിന്നാലെ നടക്കാന്‍ തങ്ങള്‍ യാചകരല്ലെന്നും ഭീഷണി മുഴക്കിയ ജെഡിഎസ്സിനെ എട്ട് സീറ്റില്‍ കോണ്‍ഗ്രസ് ഒതുക്കി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുധാരണയില്‍ എത്തിയത്. 

കോണ്‍ഗ്രസ് 20 സീറ്റിലും ജെഡിഎസ് എട്ടു സീറ്റിലും മത്സരിക്കും. ഉത്തരകന്നഡ, ഉഡുപ്പി-ചിക്കമംഗളൂരു, ശിവമോഗ, തുമക്കൂരു, ഹാസന്‍, മാണ്ഡ്യ, ബെംഗളൂരു നോര്‍ത്ത്, വിജയപുര മണ്ഡലങ്ങളിലാണ് ജെഡിഎസ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്ന് സിറ്റിങ് സീറ്റ് ആവശ്യപ്പെട്ട ജെഡിഎസ്സിന് തുമക്കുരു സിറ്റിങ്‌സീറ്റ് മാത്രമാണ് ലഭിച്ചത്. ജെഡിഎസ്സിന് സ്വാധീനമുള്ള മൈസൂരു, ചിക്കബെല്ലാപ്പുര സീറ്റുകള്‍ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. 

മാണ്ഡ്യ, ഹാസന്‍ സീറ്റുകളില്‍ മത്സരിക്കുന്ന കൊച്ചുമക്കളുടെ വിജയവും മകന്‍ കുമാരസ്വാമിയുടെ മുഖ്യമന്ത്രിസ്ഥാനവും നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് ദേവഗൗഡയുടെ കീഴടങ്ങലിനു പിന്നില്‍. 

മാണ്ഡ്യ സീറ്റില്‍ മത്സരിക്കാന്‍ മുന്‍കോണ്‍ഗ്രസ് നേതാവ് അന്തരിച്ച അംബരീഷിന്റെ ഭാര്യ സുമലത എത്തിയതാണ് ജെഡിഎസ്സിനെ അടിയറവു പറയിപ്പിച്ചതില്‍ പ്രധാനം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ഡലത്തില്‍ സഖ്യത്തിലല്ലാതെ മത്സരിച്ചാല്‍ നിഖില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ഇതോടെ ദേവഗൗഡ ഒത്തുതീര്‍പ്പിന് വഴങ്ങി. 

12 സീറ്റ് എന്ന നിലപാടില്‍ ഉറച്ചു നിന്നത് ദേവഗൗഡയും മക്കളായ എച്ച്.ഡി. രേവണ്ണ, എച്ച്.ഡി. കുമാരസ്വാമി എന്നിവരുമായിരുന്നു. രേവണ്ണയുടെ മകന്‍ പ്രജ്വല്‍ ഹസനിലും കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മാണ്ഡ്യയിലും സഖ്യത്തില്‍ മത്സരിക്കുമെന്ന് ഉറപ്പാക്കിയതോടെയാണ് ജെഡിഎസ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. 

ഈ മണ്ഡലങ്ങളില്‍ സഖ്യം വിട്ട് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭയമാണ് ഗൗഡ കുടുംബത്തെ അടിയറവ് പറയിപ്പിച്ചതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ തുമക്കൂരുവില്‍  ദേവഗൗഡ സ്ഥാനാര്‍ത്ഥിയാകുമെന്നും സൂചനയുണ്ട്. 

 സുമലതയെ പിന്തിരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് ജെഡിഎസ്സിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനു പകരമായി ജെഡിഎസ് അവകാശവാദം ഉന്നയിച്ചിരുന്ന മൈസൂരു കോണ്‍ഗ്രസിന് വിട്ടു നല്‍കി. സുമലതയെ മൈസൂരുവില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് സുമലത ആവര്‍ത്തിച്ചു. മാണ്ഡ്യയിലല്ലാതെ മറ്റൊരു മണ്ഡലത്തിലും താന്‍ മത്സരിക്കില്ല. സുമലത വ്യക്തമാക്കി. 

ഏഴും തോല്‍വി ഉറപ്പായ മണ്ഡലങ്ങള്‍

ബെംഗളൂരു:  ജെഡിഎസ്സിന് ലഭിച്ച എട്ടു മണ്ഡലങ്ങളില്‍ ഏഴും തോല്‍ക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങള്‍.

2014ല്‍ 1,00,462 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എച്ച്.ഡി. ദേവഗൗഡ വിജയിച്ച ഹാസന്‍ മാത്രമാണ് വിജയ പ്രതീക്ഷയുള്ള ഏക മണ്ഡലം.  ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മകനും സംസ്ഥാന മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി. 

മാണ്ഡ്യ ജെഡിഎസ് സ്വാധീന മണ്ഡലമാണ്. എന്നാല്‍  ഇക്കുറി മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അന്തരിച്ച ചലച്ചിത്രനടന്‍ അംബരീഷിന്റെ ഭാര്യ സുമലത മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  സുമലത സ്വതന്ത്രയായി മത്സരിച്ചാല്‍ പിന്തുണയ്‌ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.