ശ്രീനഗര്‍: 40 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ 23കാരനായ ഇലക്ടീഷ്യനാണെന്ന് റിപ്പോര്‍ട്ട്. മുദസീര്‍ അഹമ്മദ് ഖാനെന്നാണ് ഇയാളുടെ പേര്.
ഭീകരാക്രമണത്തിനായി ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഉപയോഗിച്ച വാഹനവും സ്‌ഫോടക വസ്തുക്കളും സജ്ജീകരിച്ചത് ഖാനാണെന്നാണ് റിപ്പോര്‍ട്ട്. 2017 ഭീകര സംഘടനയില്‍ ചേര്‍ന്ന ഇയാള്‍ ത്രാളിലെ മിര്‍ മൊഹല്ലയിലായിരുന്നു താമസം.
കശ്മീര്‍ താഴ്വരയില്‍ ജെയ്ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കണ്ടെത്തല്‍. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് മുദാസിര്‍ ജെയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി.
ബിരുദധാരിയായ മുദാസിര്‍ ഐ.ടി.ഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു.
















