ന്യൂദല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണം ഒരു രാജ്യത്തിന്റെ പിന്തുണയോടെ നടന്നതാണെന്നും അത് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്നും നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ. പ്രതിരോധ വിദഗ്ധരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് മേഖല പലതരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ്‌സാക്ഷ്യം വഹിച്ചത്. ചുരുക്കം രാജ്യങ്ങള്‍ക്കേ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടുള്ളു. ഭീകരപ്രവര്‍ത്തനം ഇന്ന് ആഗോളതലത്തിലാണ്. ഇന്ത്യ കൂടുതല്‍ ഗുരുതരമായ ഭീകരപ്രവര്‍ത്തനമാണ് നേരിടുന്നത്. ഇന്ത്യയില്‍ പലതരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭീകരസംഘടനകള്‍ തയ്യാറെടുക്കുന്നത്. കടല്‍ മാര്‍ഗമുള്ള ഭീകരാക്രമണങ്ങളും അതില്‍ പെടുന്നു. നാവിക സേനാ മേധാവി പറഞ്ഞു.ഇന്ത്യയെ കടല്‍ മാര്‍ഗത്തിലൂടെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് സൂചനയുണ്ടെന്നും സുനില്‍ ലാംബ പറഞ്ഞു.
2011 സപ്തംബറില്‍ മുബൈയില്‍ നടന്ന ഭീകരാക്രമണം കടല്‍ വഴിയായിരുന്നു. പാക് പരിശീലനം നേടിയ പത്ത് ഭീകരര്‍ കടല്‍വഴി, മത്സ്യബന്ധന ട്രോളറിലാണ് മുംബൈയില്‍ എത്തിയത്. നാവിക സേനാ മേധാവി ചൂണ്ടിക്കാട്ടി.















