Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ജോജു ജോര്‍ജ് അഥവാ ജോസഫ്’

എം.എ. ഷാജി by എം.എ. ഷാജി
Feb 28, 2019, 10:42 am IST
in Entertainment

തൃശൂര്‍: നായകനായി ആദ്യം അഭിനയിച്ച ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ്. ജോസഫിലെ കിടയറ്റ പ്രകടനത്തിലൂടെ ജോജു ജോര്‍ജിന് ലഭിച്ചത് അര്‍ഹതയ്‌ക്കും കഴിവിനുള്ള അംഗീകാരം. ജോസഫെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജോജു സ്വന്തമാക്കിയത് പ്രേക്ഷകരും സിനിമാ നിരൂപകരും പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ്. സഹനടനായും വില്ലനായും തിളങ്ങിയ ജോജു ജോര്‍ജ് നായക വേഷത്തിലെത്തി സീനിയര്‍ താരങ്ങളോടൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നേടിയ അവാര്‍ഡിന് ഇരട്ടി മധുരവും തിളക്കവും. 

തൃശൂര്‍ മാള സ്വദേശിയായ ജോജു ജോര്‍ജ് നിരവധി മലയാള സിനിമകളില്‍ സഹനടനായും വില്ലനായും അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നായക വേഷത്തിലെത്തിയത് എം.  പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലൂടെയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജോജു തന്റെ കന്നി നായക വേഷത്തിലൂടെ തന്നെ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ജോലിയില്‍ നിന്നു വിരമിച്ച് തനിയെ ജീവിതം നയിക്കുന്ന ജോസഫെന്ന റിട്ട.പോലീസുകാരന്റെ വേഷം ഉജ്ജ്വലമാക്കിയാണ് ജോജു മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയത്.

സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച വലിയ സിനിമകളില്‍ കൊച്ചു വേഷങ്ങള്‍ അവതരിപ്പിച്ച് തന്റെ കഴിവ് ജോജു ജോര്‍ജ് നേരത്തെ തെളിയിച്ചിട്ടുണ്ടെങ്കിലും കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ജോസഫിലെ ടൈറ്റില്‍ ക്യാരക്ടര്‍ വേഷം. സങ്കീര്‍ണതകള്‍ ഏറെയുള്ള കഥാപാത്രം ഏറെ കൈയടക്കത്തോടെയും തന്മയത്തോടെയുമാണ് ജോജു അഭിനയിച്ചത്.

തുടക്കം മുതല്‍ ഒടുക്കംവരെ ഒട്ടുമിക്ക ഫ്രെയിമുകളിലും നിറഞ്ഞു നില്‍ക്കുന്ന ക്ലാസ് പ്രകടനം തന്നെയായിരുന്നു ജോസഫെന്ന സിനിമയുടെ കരുത്ത്. പാളി പോകാവുന്ന ചില സന്ദര്‍ഭങ്ങളില്‍ റിയലിസ്റ്റിക്കായ സമീപനം കൊണ്ട് മറികടന്ന് ജോജു പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ഹാസ്യ വേഷമായാലും വില്ലനായാലും ക്യാരക്ടര്‍ റോളായാലും വളരെ കണ്‍വിന്‍സിങായി ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ജോജു ടൈറ്റില്‍ റോളില്‍ ഉടനീള കഥാപാത്രമായി മാറിയപ്പോള്‍ അങ്ങേയറ്റം പൂര്‍ണതയോടെ അവതരിപ്പിച്ചതിനുള്ള അംഗീകാരമാണ് സംസ്ഥാന അവാര്‍ഡ്.

മലയാള സിനിമയ്‌ക്ക് പുതിയൊരു നായകനെ ലഭിച്ച ചിത്രമായിരുന്നു ജോസഫ്. തിയ്യറ്റര്‍ വിട്ടാലും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായാതെ നില്‍ക്കുന്ന നായക കഥാപാത്രം. മുന്‍ ഭാര്യയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം. നിഗൂഢതകള്‍ ചികഞ്ഞു ജോസഫെന്ന പോലീസ് കുറ്റാന്വേഷകന്‍ നടത്തുന്ന യാത്ര.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ചിത്രത്തില്‍ ജോസഫെന്ന കഥാപാത്രത്തെ ഏറെ വൈകാരികമായി തന്നെ ജോജു ജോര്‍ജ് അടയാളപ്പെടുത്തി. സിനിമയില്‍ ജോസഫെന്ന കഥാപാത്രമായി മാറി അഭ്രപാളിയില്‍ ജോജുവിലെ നടന്‍ വിസ്മയമായി. ജോസഫിന്റെ പ്രണയവും വേദനകളും നീറ്റലും നിസംഗതകളുമൊക്കെ അഭിനയ മുഹൂര്‍ത്തങ്ങളില്‍ ജോജുവിലെ നടന്‍ സൂക്ഷ്മമായി രേഖപ്പെടുത്തി. മധ്യവയസ്‌കനായ ഒരു വ്യക്തിയുടെ ശരീരഭാഷയെല്ലാം അയത്‌ന ലളിതമായാണ് ജോജു ചിത്രത്തില്‍ ആവിഷ്‌കരിച്ചത്.  

പ്രേക്ഷകരെ നിരാശപ്പെടുത്താതെ ആദ്യം മുതല്‍ അവസാനം വരെ പിടിച്ചിരുത്തുന്ന ജോസഫില്‍ ജോജുവെന്ന താരത്തിന്റെ പ്രകടനം തന്നെയാണ് ശ്രദ്ധേയം. ഏകാകിയായ വിഷാദനായ  ജോസഫെന്ന മനുഷ്യനെ വിശ്വസനീയമായി ജോസഫ് തന്നെയാണ് ജോജു അഥവാ ജോജു തന്നെയാണ് ജോസഫ് എന്ന് തോന്നുന്ന തരത്തിലാണ്  ജോജു ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച നടനുള്ള അവാര്‍ഡിന് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ, സൗബിന്‍ ഷാഹിന്‍ എന്നിവരോടൊപ്പം ജോജു ജോര്‍ജിനേയും ആദ്യഘട്ടത്തില്‍ ജൂറി പരിഗണിച്ചിരുന്നുവെന്നത് തന്നെ ജോസഫെന്ന കഥാപാത്രത്തിന്റെ റേഞ്ച് തെളിയിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.