Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദേശാഭിമാനിക്കും ജനയുഗത്തിനും എന്തേ ഒരു വല്ലായ്‌മ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2019, 02:44 am IST
inVicharam

പാകിസ്ഥാനിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണം എല്ലാ ദേശീയവാദികളെയും ഉത്തേജിപ്പിച്ച സംഭവമാണ്. അതിന്റെ ചലനങ്ങള്‍ സ്വാഭാവികമായും മാദ്ധ്യമ രംഗത്തും പ്രതിഫലിക്കും. 

സംസ്ഥാനത്തെ എല്ലാ ദിനപത്രങ്ങളിലും ഇന്നലത്തെ പ്രധാന വാര്‍ത്തയും മുഖപ്രസംഗവും വ്യോമസേന നടത്തിയ മിന്നലാക്രമണമാണ്. സാധാരണയായി ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും മുസ്ലീം ലീഗിന്റെ പത്രമായ ചന്ദ്രികയും വരെ പാകിസ്ഥാന്റെ തീവ്രവാദ നിലപാടിനെ എതിര്‍ക്കുകയും ഇന്ത്യയുടെ നടപടിയെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ വ്യത്യസ്ത നിലപാടാണ് ദേശാഭിമാനിയും ജനയുഗവും സ്വീകരിച്ചത്. എന്നും കാശ്മീര്‍ വിഘടനവാദത്തെ പിന്തുണക്കുന്ന നിലപാടാണല്ലോ സിപിഎം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ദേശാഭിമാനിയുടെ മുഖപ്രസംഗം, ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അതൃപ്തിയോടെയാണ് കാണുന്നത്. ഭീകരവാദത്തിന് തിരിച്ചടി എന്ന തലക്കെട്ടോടെ തുടങ്ങുന്ന മുഖപ്രസംഗം  തുടരുന്നത് പാകിസ്ഥാനെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും കാശ്മീര്‍ വിഘടനവാദികളെ ന്യായീകരിച്ചുകൊണ്ടുമാണ്. 

 മാധ്യമം ഇന്ത്യന്‍ നിലപാടിനോട് പൂര്‍ണ്ണമായും യോജിച്ചു പോകുന്നു. ലോകത്ത് നടക്കുന്ന മുഴുവന്‍ ഭീകരവാദവും അമേരിക്കന്‍, ഇസ്രയേല്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളാണ് ഉയര്‍ത്തിവിടുന്നതെന്നാണ് സാധാരണ മാധ്യമം കണ്ടെത്താറുള്ളത്. ഭീകരാക്രമണങ്ങളുടെ വേരറുക്കാന്‍ എന്ന മാധ്യമത്തിന്റെ മുഖപ്രസംഗം ആ ശൈലിക്ക് വിപരീതമാണ്. സിറാജിന്റെ മുഖപ്രസംഗവും ഇന്ത്യന്‍ നിലപാടിനൊപ്പമാണ്. പാകിസ്ഥാന്‍ പഠിക്കുമോ എന്നാണ് സിറാജിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട്. 

മുസ്ലിം ലീഗിന്റെ പത്രമായ ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ ഒരു പടികൂടി കടന്ന് ചൈനയുടെ ഭീഷണിയെ കുറിച്ച് സൂചിപ്പിക്കുന്നു. പാഠം പഠിക്കുമോ പാകിസ്ഥാന്‍ എന്ന തലക്കെട്ടില്‍ തുടരുന്ന മുഖപ്രസംഗവും ഇന്ത്യന്‍ നടപടിയെ പിന്തുണക്കുന്നു. മലയാള മനോരമ അഭിമാനകരമായ തിരിച്ചടി എന്ന തലക്കെട്ടില്‍ തുടങ്ങുന്ന മുഖപ്രസംഗത്തില്‍ ഭീകരവാദത്തിനെതിരെ കര്‍ശനമായ പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍ മനോരമയുടെ വാര്‍ത്തകള്‍ക്കുള്ളില്‍ അവരുടെ പതിവ് ബിജെപി വിരോധവും കോണ്‍ഗ്രസ് പക്ഷപാതിത്വവും മുഴച്ചുനില്‍ക്കുന്നു. പാകിസ്ഥാനുള്ള താക്കീത് എന്ന തലക്കെട്ടില്‍ മാതൃഭൂമിയുടെ മുഖപ്രസംഗം ഇന്ത്യന്‍ നയത്തോട് യോജിക്കുന്നതാണ്. 

സിപിഐ പത്രമായ ജനയുഗം ദേശാഭിമാനിയെപ്പോലെതന്നെ അസ്വസ്ഥരാണ്. പണ്ട് സിപിഐ റഷ്യക്ക് വേണ്ടിയായിരുന്നു കുഴലൂത്ത് നടത്തിയിരുന്നത്. അഭിവാദനങ്ങള്‍ സൈനികര്‍ക്ക് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മോദി വിരോധം മാത്രമാണ് മുഴച്ച് നില്‍ക്കുന്നത്. ഇന്ത്യ നല്‍കുന്ന ഉറച്ച മറുപടി എന്ന മംഗളത്തിന്റെ മുഖപ്രസംഗം ഇന്ത്യന്‍ നിലപാടിനോടുള്ള പിന്തുണയാണ് വ്യക്തമാക്കുന്നത്. 

കേരള കൗമുദിയുടെ മുഖപ്രസംഗം ആവേശകരമാണ്. ഇതാണ് പാകിസ്ഥാന് മനസിലാകുന്ന ഭാഷ എന്ന മുഖപ്രസംഗം വ്യോമസേനയേയും കേന്ദ്രസര്‍ക്കാരിനെയും പൂര്‍ണ്ണമായും പിന്തുണക്കുന്നു. എത്രയായാലും ദേശാഭിമാനിയും ജനയുഗവും ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പ്രതിസന്ധി ഘട്ടത്തില്‍ പോലും രാജ്യത്തോട് ഒപ്പം നില്‍ക്കാത്ത സിപിഎം, സിപിഐ എന്നിവരും അവരുടെ മുഖപത്രങ്ങളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. കേരളത്ത സംരക്ഷിക്കാനെന്ന പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന യാത്രയിലും വിളമ്പുന്നത് രാജ്യവിരുദ്ധ നിലപാടുകള്‍ തന്നെയാണല്ലൊ. മിന്നലാക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നു കഴിഞ്ഞ ദിവസം പറഞ്ഞ കോടിയേരി ഇന്നലെ നിലാടു മാറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കോടിയേരി പ്രസംഗത്തോട് ദേശാഭിമാനിക്കു പോലും വലിയ മതിപ്പില്ലായിരുന്നെന്നു തോന്നുന്നു. എങ്ങും തൊടാതെയുള്ള റിപ്പോര്‍ട്ടിലൂടെ പതുക്കെ തലയൂരുകയായിരുന്നു അവര്‍ ചെയ്തത്. 

അശ്വത്ഥാമാവ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.