കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ചെരുപ്പ് കമ്പനിയുടെ ആറു നില ഗോഡൗണ്‍ കത്തിനശിച്ച സംഭവത്തില്‍ കമ്പനിക്ക് ഗുരുതര സുരക്ഷാവീഴ്ച. ഫയര്‍ ആന്റ് സേഫ്‌റ്റി ലൈസന്‍സ് കമ്പനി പുതുക്കിയിരുന്നില്ല. സംഭവത്തില്‍ ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകും.
2006ലാണ് കമ്പനി ഫയര്‍ ആന്റ് സേഫ്‌റ്റി ലൈന്‍സന്‍സ് നേടുന്നത്. ഇതിന് ശേഷം ഒരിക്കല്‍ പോലും ലൈസന്‍സ് പുതുക്കിയിരുന്നില്ല. അപകടമുണ്ടായ സമയത്ത് അഗ്നിശമന സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും സൂചനയുണ്ട്. രണ്ട് വശത്തുകൂടിയും വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാവാത്ത വിധമായിരുന്നു കെട്ടിടത്തിന്റെ നിര്‍മാണം.
പാരഗണ്‍ കമ്പനിയുടെ മധ്യകേരളത്തിലെ പ്രധാന ഗൊഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തമായിരുന്നു ഇത്.
















