Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വരുമാനം മാന്യമായുണ്ടാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 01:14 am IST
inVicharam

തൃശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായ പത്രവാര്‍ത്ത വായിച്ചു! ആഡംബരച്ചെലവിനുള്ള പണം കണ്ടെത്താനാണത്രേ കഞ്ചാവ് വില്‍പനതുടങ്ങിയത്! ചിലതു കുറിക്കട്ടെ, ഇന്നത്തെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ അവസ്ഥയെന്ത്? സംസ്ഥാനത്തിനുപുറത്തും അകത്തും എന്‍ജിനീയറിങിന് പഠിക്കുന്നവര്‍ കഞ്ചാവുകടത്തല്‍ ഒരു വരുമാനമാര്‍ഗമായി കണ്ടുതുടങ്ങിയെന്നത് ഞെട്ടിക്കുന്നു! എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പലപ്പോഴായി കഞ്ചാവുകേസില്‍ പോലീസ് അറസ്റ്റുചെയ്യുന്ന വാര്‍ത്തകള്‍ വരുന്നു! രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ക്കൂടി വികസിപ്പിക്കേണ്ടവര്‍ സഹപാഠികളേയും സമൂഹത്തേയും അബോധാവസ്ഥയിലാക്കുന്നത് കുറ്റകരമാണ്. സാമൂഹ്യദ്രോഹമല്ലേ ഇതുവഴി ചെയ്യുന്നത്? വിദ്യഭ്യാസത്തിനുള്ള വരുമാനം കഞ്ചാവുകടത്തിയുണ്ടാക്കുന്നത് മഹാപരാധം തന്നെ. 

-ശ്രീജിത്ത്, മരുതായി

നാമുറങ്ങുമ്പോഴും അവര്‍ കാവലിരിക്കുന്നു

നാമലസതയിലാഴുമ്പോള്‍ അവര്‍ ജാഗ്രതയുടെ ഉന്നം പിടിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം അവരുടെ ഉണര്‍വിന്റെ ദാനമത്രെ. അവര്‍ പിടഞ്ഞുവീഴുമ്പോള്‍ നമിപ്പൂ രാജ്യം ഒറ്റക്കെട്ടായി. അവരത്രേ ധീരജവാന്മാര്‍…

– സി ഷാജീവ്, പെരിങ്ങിലിപ്പുറം

ആസ്ഥാന റോബോട്ട്!

കേരള പോലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കാന്‍ അസിമോ റോബോട്ട്. നിര്‍ദേശങ്ങള്‍ നല്‍കാനും വിവരം ചോദിച്ചറിയാനും റോബോട്ടിനു കഴിയും. തോക്കുമാത്രം റോബോട്ടിനെ ഏല്പിക്കരുത്. ചില സന്ദര്‍ശകരെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചെന്നിരിക്കും.

-സോളമന്‍, കൈതയ്‌ക്കല്‍

കൊല കലയാക്കല്ലേ 

കാഞ്ഞങ്ങാട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റുചെയ്തു. പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു. മറ്റ് ഏഴ് സി.പി.എം. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആര്‍ക്കുവേണ്ടിയാണ് ഈ കൊലപാതകം നടത്തിയത്? എന്തിനുവേണ്ടി? സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ആരാണ് മറുപടി തരുക? നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍ തീര്‍ക്കുന്നത് ഇങ്ങനെയാണോ? വീടുപോലുമില്ലാത്തവരുടെ നേരെ ആയുധമെടുത്തോടാന്‍ ലജ്ജയില്ലേ? ഒരു രാഷ്‌ട്രീയപാര്‍ട്ടിയും കൊല കലയാക്കി വളര്‍ത്തരുത്. 

-ശ്രീകുമാര്‍, മട്ടന്നൂര്‍

ഉള്ളില്‍ കനലല്ല, തീയാണ്; തിരിച്ചടിക്കും

ഭാരതം ലോകരാഷ്‌ട്രങ്ങളുടെ നെറുകയില്‍ എത്തണം എന്നാതായിരുന്നു ഗാന്ധിജി കണ്ട സ്വപ്‌നം. ഭാരതം ലോകത്തെ നിയന്ത്രിക്കണം.  അതിനു ശക്തനായ ഒരു ഭരണാധികാരിയും ശക്തമായ ഭരണവും ഉണ്ടാവണം.  55 വര്‍ഷം ഭാരതത്തില്‍ ഭരണം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും ദര്‍ശനങ്ങളും സ്വതന്ത്ര ഭാരതത്തില്‍ നടപ്പിലാക്കാന്‍  കഴിഞ്ഞില്ല. അവരുടെ ലക്ഷ്യം അധികാരത്തിലും വ്യക്തിതാല്‍പര്യങ്ങളിലും കുടുംബവാഴ്ചയിലും അഴിമതിയിലും മാത്രമായി ചുരുങ്ങി.

എന്നാല്‍ ഇന്ന് ഭാരതം ലോകരാഷ്‌ട്രങ്ങളുടെ നെറുകയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ലോകരാഷ്‌ട്രങ്ങള്‍ ഭാരതത്തെ കേള്‍ക്കുവാനും അറിയുവാനും താത്പര്യം കാണിക്കുന്ന നിലവരുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ നാലര വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിശ്രമത്തിന്റെ ഫലം ആണ് ഇത്. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചത്  അദ്ദേഹത്തിന്റെ നാട്ടുകാരന്‍ ആയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആണ് എന്നത് ഏറെ അഭിമാനകരമാണ്. 

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി കൊടുക്കാന്‍ ലോകരാഷ്‌ട്രങ്ങളുടെ പൂര്‍ണ പിന്തുണ ഭാരതത്തിനു ലഭിച്ചതു, ഭീകരവാദം അടിച്ചമര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുന്ന ഭാരത സേനയുടെ  ശക്തിയില്‍  അമേരിക്ക അടക്കമുള്ള ലോകരാഷ്‌ട്രങ്ങള്‍ക്ക് വിശ്വാസമുള്ളതുകൊണ്ടാണ്.  രാജ്യത്തിന്റെ അകത്തുനിന്ന്  ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ എതിര്‍ക്കാന്‍ ഓരോ ദേശസ്നേഹിയും മുന്‍പോട്ടു വരണം. വീര സൈനികരുടെ ജീവത്യാഗം വൃഥാവിലാവില്ല എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഊര്‍ജം പകരുന്നതാണ്. 

പാകിസ്ഥാന്റെ പണം പറ്റി ഭാരതത്തെ ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹികളെ സഹായിക്കുന്ന  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ഇരിക്കുന്ന കൊമ്പ് മുറിക്കലാണ് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദവും  കമ്മ്യൂണിസ്റ്റ് തീവ്രവാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ ആണ്. 

കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശവിരുദ്ധ  സമീപനങ്ങളാണു കേരളത്തിലെ വടക്കന്‍ജില്ലകളില്‍നിന്ന്് ഐഎസ് ഭീകര സംഘടനകളിലേക്ക് മലയാളി യുവാക്കള്‍ എത്തിപ്പെടാന്‍ കാരണം. പുല്‍വാമയില്‍  ഭാരതത്തിനുണ്ടായ തീരാനഷ്ട്ടത്തിന് സൈന്യം ശക്തമായ മറുപടി കൊടുക്കുമെന്നതില്‍ തര്‍ക്കമില്ല. രാജ്യദ്രോഹികള്‍ക്കു ഉറക്കമില്ലാത്ത രാത്രികള്‍ ആവും വരാനിരിക്കുന്നത്.

നെഞ്ചില്‍ അഗ്നി എരിയുന്ന പ്രധാനസേവകന്റെ മണ്ണാണ് ഭാരതം. 

അഖില്‍ രവീന്ദ്രന്‍, 

യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.