Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവര്‍ത്തകരുടെ ചോരയ്‌ക്ക് പുല്ലുവില; സിപിഎം സഖ്യം തുടരാന്‍ കോണ്‍ഗ്രസ്

കെ.സുജിത് by കെ.സുജിത്
Feb 19, 2019, 01:46 am IST
in Kerala

ന്യൂദല്‍ഹി: രണ്ട് പ്രവര്‍ത്തകരെ അരുംകൊല ചെയ്‌തെങ്കിലും സിപിഎമ്മുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം പുനഃപരിശോധിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് ഇരുപാര്‍ട്ടികളും പ്രധാനമായും സഖ്യവും ധാരണയും തീരുമാനിച്ചിട്ടുള്ളത്. കാസര്‍കോട്ടെ കൊലപാതകത്തിന് ശേഷം സിപിഎമ്മുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന ശക്തമായ വികാരം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. നിരവധി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തങ്ങളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രകടിപ്പിച്ചു. പ്രധാന നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഇവര്‍ അസഭ്യവര്‍ഷമുള്‍പ്പെടെ നടത്തുകയാണ്. എന്നാല്‍ ഇത് അവഗണിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. 

കേരളത്തിലെ നേതാക്കള്‍ മാത്രമാണ് കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിക്കാന്‍ തയാറായത്. രാഹുല്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ സിപിഎമ്മിനെ പരാമര്‍ശിക്കുക പോലും ചെയ്തില്ല. കണ്ണൂരില്‍ ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ സിപിഎമ്മിനെ കടന്നാക്രമിച്ചിരുന്നു. ദല്‍ഹിയില്‍ പ്രതിഷേധം തെരുവിലെത്തി. ഇത്തവണ രണ്ട് കൊലപാതകം നടന്നിട്ടും കോണ്‍ഗ്രസ് അനുഭാവമുള്ള മലയാളി സംഘടനകള്‍ പോലും മൗനത്തിലാണ്. കേരളത്തിലും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ ഉടക്കി സിപിഎമ്മുമായി ബന്ധം വഷളാകരുതെന്ന ജാഗ്രതയിലാണ് കോണ്‍ഗ്രസ്. 

പ്രധാനമന്ത്രി പദവി സ്വപ്നം കാണുന്ന രാഹുലിന് ഇത്തവണ ലക്ഷ്യം പരമാവധി സീറ്റുകളാണ്. ഏതാനും ദിവസം മുന്‍പ് രാഹുലും യെച്ചൂരിയും നടത്തിയ കൂടിക്കാഴ്ചയില്‍ ബംഗാളിലും ത്രിപുരയിലും സഖ്യത്തിനും കേരളത്തില്‍ ധാരണയ്‌ക്കും തീരുമാനിച്ചിരുന്നു. ദല്‍ഹിയില്‍ ഇ.അഹമ്മദ് അനുസ്മരണ പരിപാടിയില്‍ സഖ്യത്തെ പിന്തുണച്ച് യെച്ചൂരിയുടെ സാന്നിധ്യത്തില്‍ എ.കെ. ആന്റണി സംസാരിക്കുകയും ചെയ്തു. സിപിഎമ്മുമായി കേരളത്തിലും യോജിക്കാന്‍ തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അടുത്തിടെ പറഞ്ഞു. എങ്ങനെയെങ്കിലും ലോക്‌സഭയില്‍ അംഗബലമുയര്‍ത്തുക എന്നത് മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 

ബംഗാളില്‍ മൂന്നരപ്പതിറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. സിപിഎമ്മിന് പുറമെ ഇപ്പോള്‍ അതേ ശൈലി സ്വീകരിക്കുന്ന തൃണമൂലും കോണ്‍ഗ്രസ്സിന്റെ സൃഹൃത്തുക്കളാണ്. ത്രിപുരയില്‍ മണിക് സര്‍ക്കാരിന്റെ കാലത്ത് അയ്യായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അവിടെയും അതേ പാര്‍ട്ടിയുമായി കൈകോര്‍ക്കുകയാണ് രാഹുല്‍. കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലും കണ്ണൂരിലുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയതായി കാണാം. അധികാരത്തിനായി പ്രവര്‍ത്തകരെ ബലിയാടാക്കുകയാണ് ഹൈക്കമാന്‍ഡ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.