തൃശൂര്‍: ശബരിമല നാമജപയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയിലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന സമിതി പ്രതിഷേധിച്ചു.
വിശ്വാസ സംരക്ഷണം പൗരന്റെ ഭരണഘടനാ ദത്തമായ അവകാശമാണ്. അതിനായുള്ള കൂട്ടായ്‌മയില്‍ പങ്കെടുത്തതിന്റെ പേരില്‍ നടത്തുന്ന പീഡനം മനുഷ്യാവകാശ ലംഘനമായേ കാണാനാകൂ. കെഎസ്ടിഎ അംഗമായ ഈ അധ്യാപിക സര്‍ക്കാരിന്റെ സാലറി ചലഞ്ചിലും വനിതാ മതിലിലും കേന്ദ്ര സര്‍ക്കാരിനെതിരായ പൊതുപണിമുടക്കിലുമൊക്കെ പങ്കെടുത്ത വ്യക്തിയാണെന്നുകൂടി ഓര്‍ക്കണം. ഇടതു സര്‍ക്കാരിന്റെ പ്രത്യക്ഷമായ മതവിവേചനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. സസ്‌പെന്‍ഷന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും എന്‍ടിയു ആവശ്യപ്പെട്ടു.
















