ന്യൂദല്‍ഹി : അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹൈലിക്കോപ്ടറ്റര്‍ ഇടപാട് കേസിലെ പ്രതിയായ രാജീവ് സക്‌സേനയക്ക് ഇടക്കാല ജാമ്യം. ദല്‍ഹി പട്യാല കോടതി ഏഴു ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്.
അനുവാദം കൂടാതെ ദല്‍ഹി വിടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശ്ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിവിധ ആരോഗ്യ കാരണങ്ങള്‍ ഉയര്‍ത്തിയാണ് സക്‌സേന ജാമ്യാപേക്ഷ നല്‍കിയത്. അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പലരുടേയും പങ്ക് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.പി. സിങ് ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റലാന്‍ഡ് അഴിമതിക്കേസില്‍ സക്‌സേനയെ മാപ്പുസാക്ഷിയാക്കുമെന്നും സൂചനയുണ്ട്.
















