കൊച്ചി: ആയുധങ്ങള്‍ താഴെ വെച്ച് അക്രമം ഉപേക്ഷിക്കുകയാണെങ്കില്‍ സിപിഎമ്മുമായി കേരളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനാണ് ഇരു കക്ഷികളും തമ്മില്‍ ഒരുമിച്ചു നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ ഇരു പാര്‍ട്ടികളും പ്രാദേശിക തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സഖ്യകക്ഷിയാകാനില്ലെന്നാണ് ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ഇതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ ഈ പ്രതികരണം.
സിപിഎം തയ്യാറായാല്‍ കേരളത്തിലും സിപിഎമ്മുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലാവ്‌ലിന്‍ കേസ് പുറത്തുവരുമെന്നതില്‍ മുഖ്യമന്ത്രി പിണറായിക്ക് ഭയമുണ്ട്. കൂടാതെ ദേശീയ തലത്തില്‍ ബിജെപിയെ എങ്ങിനെ നേരിടണമെന്നതില്‍ സിപിഎമ്മിന് വ്യക്തതയില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
















