ന്യൂദല്‍ഹി: പ്രധാനമ്രന്തി നരേന്രദ മോദിയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്ത ചൈനയ്ക്ക് ഇന്ത്യയുെട ചുട്ടമറുപടി. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കാലാകാലങ്ങളായി ഇന്ത്യന്‍ നേതാക്കള്‍ അരുണാല്‍ സന്ദര്‍ശിക്കാറുണ്ട്.അരുണാചല്‍ ഇന്ത്യയുടെ ഭാഗമായതിനാലാണിത്. ഇക്കാര്യം പലകുറി ചൈനയെ അറിയിച്ചിട്ടുമുണ്ട്.
വിദേശകാര്യവക്താവ് പറഞ്ഞു. തങ്ങള്‍ അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ലെന്നും അവിടം ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നതിനെ എതിര്‍ക്കുമെന്നുമായിരുന്നു ചൈന പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: