പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വര്‍ഷങ്ങളായി എനിക്ക് മോദിജിയെ വ്യക്തിപരമായി അറിയാം. അദ്ദേഹത്തിനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഒരു സംവാദ പരിപാടിയില്‍ രാജ്നാഥ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു കൊല്ലം മോദി നന്നായി ജോലി ചെയ്തു. ജനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഇനിയും ജോലി ചെയ്യണം. മറ്റെന്തിന്റെയെങ്കിലും പേരില്‍ ഒരാള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാം. പക്ഷെ, അദ്ദേഹത്തിന്റെ ഉദ്ദേശവും സത്യസന്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. പുതിയ സഖ്യത്തിന് ജനങ്ങളെ െതറ്റിദ്ധരിപ്പിക്കാന് കഴിയില്ല. മുന്‍പ് ഇന്ത്യയെ അവികസിത ദരിദ്രരാജ്യങ്ങളുടെ കൂട്ടത്തിലാണ് പെടുത്തിയിരുന്നത്.
ഇന്ന് അങ്ങനെയല്ല. ലോത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ലോകം അംഗീകരിക്കുന്നു. ലോകത്തെ മൂന്നു വന്ശക്തികളില് ഒരാളായി ഇന്ത്യ മാറുന്ന കാലം അധികമകലെയല്ല. ഇത് മോദിയുടെ നേതൃത്വത്തില്‍ മാത്രമേ സാധ്യമാകൂ, രാജ്നാഥ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: