തിരുവനന്തപുരം: നിയമസഭയില്‍ അയ്യപ്പ വിശ്വാസികളെ അധിക്ഷേപിച്ച് മുകേഷ് എംഎല്‍എ. ശബരിമല കര്‍മസമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചതും ബിജെപി നേതാവ് ജയിലില്‍ കിടന്നതും മറ്റൊരു വനിതാ നേതാവ് 25,000 രൂപ കോടതിയില്‍ പിഴയടച്ചതും അയ്യപ്പകോപം കൊണ്ടാണെന്നായിരുന്നു അധിക്ഷേപം.
വോട്ടോണ്‍ അക്കൗണ്ടിനുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മുകേഷ് വിശ്വസികളെയും ശബരിമല കര്‍മസമിതിയുടെ സമരത്തേയും പരിഹസിച്ചത്. താന്‍ അയ്യപ്പ വിശ്വാസിയാമെന്നും അതിനുള്ള കാരണങ്ങള്‍ ഇതാണെന്നും പറഞ്ഞുമായിരുന്നു പ്രസംഗം. ശബരിമലയില്‍ ദുരുദ്ദേശ്യത്തോടുകൂടി തമ്പടിച്ച ശബരിമല കര്‍മ്മസമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്റെ ശക്തി കൊണ്ടാണ്. ബിജെപിയുടെ ഒരു പ്രധാന നേതാവിന് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതും അയ്യപ്പകോപം കൊണ്ടാണ്. അയ്യപ്പന്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതാണ്. മറ്റൊരു വനിതാ നേതാവിനെക്കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴയടപ്പിച്ചു. ഇവയാണ് അയ്യപ്പന്റെ ശക്തിയില്‍ വിശ്വസിക്കാന്‍ തനിക്കുള്ള കാരണങ്ങളെന്നുമാണ് മുകേഷ് പറഞ്ഞത്.
കൂത്താട്ടുകുളം ശ്രീധരീയം ആസ്ഥാനത്ത് ഡോ. എന്‍.പി.പി. നമ്പൂതിരിയുടെ സ്മൃതിമണ്ഡപം ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.). പി. സദാശിവം അനാച്ഛാദനം ചെയ്യുന്നു. ശ്രീധരീയം ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍. നാരായണന്‍ നമ്പൂതിരി, മാനേജിംഗ് ഡയറക്ടര്‍ എന്‍. പരമേശ്വരന്‍ നമ്പൂതിരി, വൈസ് ചെയര്‍മാന്‍ ഹരി എന്‍. നമ്പൂതിരി, അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ, ശ്രീധരീയം ചെയര്‍മാന്‍ എന്‍. പി. നാരായണന്‍ നമ്പൂതിരി, മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ ഓമന ബേബി, കൗണ്‍സിലര്‍ ഓമന മണിയന്‍, ജയശ്രീ പി. നമ്പൂതിരി എന്നിവര്‍ സമീപം.
















