ന്യൂദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ മത്സരിക്കേണ്ടതില്ലെന്ന് എഐസിസി. വ്യാഴാഴ്ച ദല്‍ഹിയില്‍ ചേര്‍ന്നയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
ഇതു പ്രകാരം പ്രചാരണ സമിതി ചെയര്‍മാന്മാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് എഐസിസി യോഗത്തില്‍ ധാരണയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താത്പ്പര്യങ്ങള്‍ക്ക് തടയിടും.
സ്‌ക്രീനിങ് കമ്മിറ്റികളില്‍ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താമെന്നും എഐസിസിസ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
















