Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിവാദങ്ങള്‍ വഴി സ്വയം വിവസ്ത്രനാകുന്ന മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 03:31 am IST
inEditorial

മുന്‍പൊക്കെ ഈശ്വരന്‍ പിന്നെപ്പിന്നെ, ഇന്നിപ്പോ കൂടെക്കൂടെ എന്നു പറഞ്ഞതുപോലെയായി മന്ത്രി ജി. സുധാകരന്റെ കാര്യം. പലനാള്‍ ചെയ്യുന്നതിന് ഫലം ഒരുനാള്‍ കിട്ടും എന്നും പറയാം. മാന്യന്മാരേയും വനിതകളേയും, കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ അപമാനിച്ചും അവഹേളിച്ചും നടക്കുന്ന മന്ത്രിക്ക് കരണത്തേറ്റ അടിപോലെയായി സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കാനുള്ള കോടതി ഉത്തരവ്. സ്വന്തം പാര്‍ട്ടിക്കാരിയും പെഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന വനിതയെ സമൂഹമധ്യത്തില്‍ അവഹേളിച്ചതിനാണ് കേസ്. സ്ത്രീ സുരക്ഷയ്‌ക്കും നവോത്ഥാനത്തിനുമായി മതില്‍ കെട്ടിപ്പൊക്കാന്‍ നടന്ന മന്ത്രിയെ രക്ഷിക്കാന്‍ പാര്‍ട്ടിക്കാര്‍ തീര്‍ത്ത മതില്‍ പോരാതെവന്നു. പൊലീസിനെ നിഷ്‌ക്രിയരാക്കിയവര്‍ക്കു കോടതിയെ കയറി ഭരിക്കാനാവില്ലല്ലോ. മതില്‍ എത്ര ഉയര്‍ത്തിക്കെട്ടിയാലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരില്‍ നിന്ന്, അതു മന്ത്രിയായാല്‍പ്പോലും, സ്ത്രീകള്‍ക്കു സുരക്ഷ കിട്ടണമെങ്കില്‍ കോടതിതന്നെ ഇടപെടണമെന്നു വ്യക്തമായി. 

രണ്ടു വര്‍ഷം മുന്‍പ് ഒരു റോഡ് ഉദ്ഘാടനത്തിന്റെ വേദിയില്‍വച്ചായിരുന്നു മന്ത്രി തന്റെ സഹപ്രവര്‍ത്തകയെ പരസ്യമായി അവഹേളിച്ചത്. കരഞ്ഞുകൊണ്ടു വേദിവിട്ട വനിത പിന്നീടു പാര്‍ട്ടിയും വിട്ടു. പൊലീസില്‍ നിന്ന് നീതി കിട്ടാത്തപ്പോള്‍ കോടതിയിലെത്തി. പൊലീസിനെ വിരട്ടി വരുതിയില്‍ നിര്‍ത്തിയ പാര്‍ട്ടി, കോടതിയ്‌ക്കുമുന്നില്‍ നിസ്സഹായാവസ്ഥയിലായി. 

സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും പ്രസംഗിക്കുകയും അവരെത്തന്നെ പുലഭ്യം പറയുകയും ചെയ്യുന്ന ഈ മന്ത്രിക്കു സ്ത്രീയുടെ മഹിമയേക്കുറിച്ചും മാതൃത്വത്തിന്റെ മഹത്വത്തേക്കുറിച്ചും ആരാണൊന്നു പറഞ്ഞുകൊടുക്കുക? ജീവശ്ശാസ്ത്രപരമായി വ്യാഖ്യാനിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലല്ലോ അതൊന്നും. ഭക്തിയേയും വിശ്വാസത്തേയും ആചാരങ്ങളേയും സംസ്‌കാരത്തേയും തകര്‍ക്കാന്‍ സ്ത്രീകളുടെ സ്വകാര്യതയെ വ്യാഖ്യാനിച്ചും അപഗ്രഥിച്ചും ആഘോഷിച്ചും നടക്കുന്നവര്‍ക്ക് ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുമെന്നു തോന്നുന്നില്ല. മന്ത്രിയാകാന്‍ അത്യാവശ്യം വിവരക്കേട് അനിവാര്യമെന്നു കരുതുന്ന ഒരു ഭരണസംവിധാനത്തിന് ഈ മന്ത്രി സര്‍വഥാ യോഗ്യനായിരിക്കാം. പക്ഷേ, മന്ത്രിമാരും പാര്‍ട്ടിയും മാത്രമടങ്ങുന്നതല്ലല്ലോ സമൂഹം. അവരുടെ വികാരങ്ങളും വേദനയും മനസ്സിലാക്കാന്‍ കോടതികള്‍ പോലെ ഇത്തരം ചില സംവിധാനങ്ങള്‍ ഉള്ളത് നാടിന്റെ ഭാഗ്യം. മുന്‍പ് ഒരുതവണ ഇത്തരം വിവാദത്തില്‍ ചെന്നുപെട്ടപ്പോള്‍, അതു തന്റെ നിഷ്‌ക്കളങ്കമായ നാടന്‍ ഭാഷയാണെന്നു പറഞ്ഞു തടിതപ്പിയ ആളാണ് മന്ത്രി. പുലഭ്യത്തെ നാടന്‍ഭാഷയും അലങ്കാരവുമായി കാണുന്നതു തെരുവുഗുണ്ടകളുടെ മാടമ്പിത്തരത്തിനാണു ചേരുക. മന്ത്രിക്കസേരയ്‌ക്കല്ല. അതു മനസ്സിലാകണമെങ്കില്‍ സംസ്‌കാരമുള്ളവര്‍ ആ കസേരയില്‍ ഇരിക്കണം. വനിതകളുടെ സ്വകാര്യത ആഘോഷമാക്കാന്‍ പോകുന്ന മുഖ്യമന്ത്രിയുടെ മന്ത്രിസഭയില്‍ ഇങ്ങനെ ചിലരൊക്കെ വേണമല്ലോ.

 പൂജാരിമാരുടെയും സന്യാസിമാരുടേയും അടിവസ്ത്രം പരിശോധിക്കാന്‍ ഇവിടെ ആരും മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാന്‍ ആര്‍ക്കും വിലക്കില്ല. പക്ഷേ, അതു മറ്റുള്ളവരുടെ സൗകര്യവുംകൂടി നോക്കിവേണം. എന്തിനും എല്ലാവരും നിന്നുതന്നെന്നു വരില്ല. സമൂഹം ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന അയ്യപ്പനേയും തന്ത്രിയേയും അയ്യപ്പന്റെ പിതൃസ്ഥാനമുള്ള രാജാവിനേയും, കേള്‍ക്കാന്‍ കൊള്ളാത്ത ഭാഷയില്‍ അപമാനിച്ചാല്‍ വിശ്വാസികള്‍ക്കു വേദനിക്കും. എന്നിട്ടും ചില മറുവാക്കുകള്‍ക്കപ്പുറം ഇവിടെ ഒന്നും സംഭവിക്കാത്തത്, ഹൈന്ദവ സമൂഹത്തിനു വിശ്വാസത്തിനൊപ്പം സംസ്‌കാരം കൂടി ഉള്ളതുകൊണ്ടാണ്. ആ സംസ്‌കാരമാണ് സ്ത്രീകളെ ആദരിക്കാനും മാതൃഭാവത്തില്‍ കാണാനും പഠിപ്പിച്ചത്. അതേ സംസ്‌കാരത്തേയാണ് ഈ സര്‍ക്കാരും പാര്‍ട്ടിയും അവജ്ഞയോടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഓരോ വിടുവായിത്തരത്തിലൂടെയും താന്‍ സ്വയം വിവസ്ത്രനാവുകയാണെന്ന് അറിയാനുള്ള വിവേകമെങ്കിലും മന്ത്രിക്ക് ഉണ്ടായാല്‍ നന്ന്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.