ന്യൂദല്‍ഹി: സിബിഐ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിനെതിരെ നല്‍കിയ കേസില്‍ പരാമര്‍ശം നടത്തിയതിലാണ് കോടതിയുടെ ഈ നടപടി.
അറ്റോണി ജനറല്‍ കെ കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
കോടതിയില്‍ ഹാജരായിരുന്ന പ്രശാന്ത് ഭൂഷണ്‍ നോട്ടീസ് കൈപ്പറ്റുകയും മറുപടി നല്‍കാന്‍ മൂന്നാഴ്ച സമയം തേടുകയും ചെയ്തു. കേസ് വീണ്ടും മാര്‍ച്ച് ഏഴിന് പരിഗണിക്കും.
















