Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2019, 03:01 am IST
inVicharam

കാലം മാറിയതോടെ നമ്മുടെ ഭക്ഷണ കാര്യത്തിലും, ഭക്ഷണം കഴിക്കുന്ന രീതിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നതിനുപകരം ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുകയാണെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഇന്നത്തെ ഭക്ഷണരീതി. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ജീവിതശൈലീ രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ വ്യാപകമായി. വറുത്തതും പൊരിച്ചതും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം അമിതവണ്ണത്തിനും പ്രമേഹത്തിനും ഹൃദ്രോഗത്തിനും മറ്റു ജീവിതശൈലീ രോഗങ്ങള്‍ക്കും തളര്‍ച്ചയ്‌ക്കും കാരണമാകുന്നു.

മലയാളിയുടെ ഭക്ഷണ സംസ്‌കാരം സമ്പന്നമായിരുന്നു. ആ സമ്പന്നതയില്‍നിന്ന് പിന്നോട്ടുപോയതാണ് കേരളം രോഗങ്ങളുടെ കലവറയാകാന്‍ കാരണം. കുട്ടികള്‍ക്കും ജോലിക്ക് പോകുന്നവരുടെയും ക്ഷീണത്തിനുള്ള പ്രധാന കാരണം പ്രഭാതഭക്ഷണം ഉപേക്ഷിച്ചതാണ്. പ്രഭാതഭക്ഷണം ഊര്‍ജം നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ പ്രസരിപ്പും ഉന്മേഷം നല്‍കുകയും ചെയ്യുന്നു.

പഴമക്കാര്‍ പറഞ്ഞത് ശരിവയ്‌ക്കുന്നതാണ് ഇന്നത്തെ ജീവിതശൈലീ രോഗങ്ങള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. 

”പ്രഭാതഭക്ഷണം രാജാവിനെപ്പോലെ

ഉച്ചഭക്ഷണം മന്ത്രിയെപ്പോലെ

രാത്രിഭക്ഷണം യാചകനെപ്പോലെ” ഇതായിരുന്നു പഴമക്കാരുടെ ഭക്ഷണരീതി.

പുട്ടും ദോശയും ബഹുകേമം

നമ്മുടെ പ്രഭാതഭക്ഷണത്തില്‍ ഊര്‍ജദായകമായ പുട്ട്, അപ്പം, ഇഡലി, ദോശ തുടങ്ങിയ വിഭവങ്ങള്‍ മാറിമാറി ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം പോഷകമൂല്യത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമാണ്. പ്രഭാതഭക്ഷണത്തിന്റെ മെനു എന്തുമാകട്ടെ, അതിനോടൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗം ഉള്‍പ്പെടുത്തണം. പഴങ്ങളിലടങ്ങിയ നാരുകളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യപോഷണത്തിന് അത്യന്താപേക്ഷിതമാണ്.

എപ്പോള്‍ പ്രഭാത ഭക്ഷണമാകാം?

രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ രണ്ട് മണിക്കൂറിനകം പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. പണ്ടു മലയാളികള്‍ രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണം കഴിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റ് താമസിപ്പിച്ച് ഉച്ചഭക്ഷണവുമായി ചേര്‍ത്ത് ബ്രഞ്ചായി കഴിക്കാറുണ്ട്. ഇത് ദോഷകരമാണ്. ഇത് ശരീരത്തിന് ക്ഷീണത്തിനും തളര്‍ച്ചയ്‌ക്കും ഇടയാക്കും. ഭക്ഷണകാര്യത്തില്‍ സമയക്ലിപ്തത നിര്‍ബന്ധമാണ്.

ഉച്ചഭക്ഷണം

ചോറ് കുറച്ച് കറികളും മറ്റുവിഭവങ്ങളും കൂടുതല്‍ കഴിക്കുന്നതാണ് ഉത്തമം. ചോറിന്റെ കൂടെ രണ്ടു ചപ്പാത്തിയോ അല്ലെങ്കില്‍ ഊണിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചോറിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കും. ഇലക്കറികളും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കിയ കറികള്‍ ധാരാളം കഴിക്കണം. മീനോ ഇറച്ചിയോ ചേര്‍ത്തുണ്ടാക്കിയ കറികള്‍ അല്ലെങ്കില്‍ പരിപ്പ്, പയറ്, കടല തുടങ്ങിയവയെല്ലാം നിത്യേന ഉപയോഗിക്കാവുന്നതാണ്. ഊണിനുശേഷം അല്‍പം മധുരം കഴിക്കുന്നത് ആലസ്യമകറ്റും.

അത്താഴം

അത്താഴം വളരെയേറെ മിതമായിരിക്കണം. അത്താഴം അത്തിപ്പഴത്തോളം എന്ന് കാരണവന്മാര്‍ പറയാറുണ്ട്. ലളിതവും സസ്യഭക്ഷണവുമാണ് ഏറ്റവും ഉചിതം. വറുത്തതും പൊരിച്ചതും എണ്ണപ്പലഹാരങ്ങളും അത്താഴത്തില്‍ നിന്നൊഴിവാക്കണം. കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പെങ്ങിലും അത്താഴം കഴിച്ചിരിക്കണം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസം എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. കരിക്കന്‍ വെള്ളം, പഴച്ചാര്‍, നാരങ്ങാനീര് തുടങ്ങിയവ ക്ഷീണമകറ്റാന്‍ ഉത്തമമാണ്. വേനല്‍ച്ചൂടിനെ ചെറുക്കാന്‍ സംഭാരവും, ചുക്കും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളവും നല്ലതാണ്.

ദിവസം തുടങ്ങേണ്ടത്  രണ്ടുഗ്ലാസ് വെള്ളത്തില്‍നിന്ന്

ഒരുദിവസം തുടങ്ങേണ്ടത് ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധജലം കുടിച്ചുകൊണ്ടായിരിക്കണം. ബെഡ്‌കോഫിയോ ചായയോ കുടിക്കുന്നത് ഒഴിവാക്കിയാല്‍ നല്ലതാണ്. ഇത് താത്കാലിക ഉന്മേഷമേ നല്‍കൂ. ഒട്ടേറെ നാടന്‍ പാനീയങ്ങള്‍ മലയാളിക്ക് സ്വന്തമായുണ്ട്. എന്നാല്‍ അവയെയെല്ലാം മറന്ന് യുവതലമുറ കൃത്രിമ രുചികള്‍ക്ക് പിന്നാലെയാണ്. സംഭാരമാണ് മികച്ച നാടന്‍ പാനീയം. ക്ഷീണിച്ച് തളര്‍ന്നുവരുമ്പോള്‍ ഒരുഗ്ലാസ് സംഭാരം കുടിച്ചാല്‍ ക്ഷീണവും തളര്‍ച്ചയും പമ്പകടക്കും. സംഭാരം ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചുണ്ടാക്കുന്നതായിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.