രാജ്യമൊട്ടാകെ ഒരൊറ്റ നികുതിയാക്കിയതാണ് ചരക്ക് സേവന നികുതി, അഥവാ ജിഎസ്ടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ജിഎസ്ടി വരുമാനം റെക്കാര്‍ഡുകള്‍ തകര്‍ത്ത് 103,000 കോടിയില്‍ എത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
ഇതിനകം ഒരു ലക്ഷം കോടിയിലേറെ രൂപ ഖജനാവില്‍ എത്തിക്കഴിഞ്ഞു. അവസാന ദിവസങ്ങളിലേതു കൂടി കൂട്ടുമ്പോള്‍ നിര്‍ദിഷ്ട തുകയും കവിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ജനുവരിയില്‍ ഇത് 89,825 കോടിയായിരുന്നു.
















