ന്യുദല്‍ഹി : അര്‍ബുദരോഗ ബാധിതനായ ഗോവ മുഖ്യമന്ത്രി എയിംസില്‍ ചികിത്സയില്‍. വിദഗ്ധ ചികിത്സയ്‌ക്കായി ദല്‍ഹി എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ടോടെ ആശുപത്രിയില്‍ എത്തിയ അദ്ദേഹം കുറച്ചുദിവസം അവിടെയുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ മനോഹര്‍ പരീഖറിന് അര്‍ബുദ ബാധ സ്ഥിരീകരിക്കുന്നത്. അതിനുശേഷം യുഎസില്‍ വിദഗ്ധ ചികിത്സയ്‌ക്കായി പോയ അദ്ദേഹം ഗോവയില്‍ തിരിച്ചെതിതമി കഴിഞ്ഞ ദിവസം നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു.
















