Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ പാവങ്ങളെ സഹായിച്ചു കൊണ്ടാകാം ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 01:34 am IST
inVicharam

കേരള സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ  1000 ദിനം ആര്‍ഭാടമായി ആഘോഷിക്കുകയാണല്ലോ. ജില്ലകള്‍ തോറും പ്രദര്‍ശനങ്ങള്‍ ചര്‍ച്ചകള്‍, അവകാശ വാദങ്ങള്‍  മറ്റു ആഘോഷങ്ങള്‍. ചെലവ്  അഞ്ചോ പത്തോ കോടി. ഓരോ മന്ത്രിക്കും ഓരോ ജില്ല. ഇതിനിടെ ഭരണ കേന്ദ്രത്തിനു മൂക്കിനു താഴെ, സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിലേയ്‌ക്ക്  ഒന്ന് നോക്കൂ. എന്‍ഡോസള്‍ഫാന്റെ മാരക വിഷത്തില്‍ മാനസിക വളര്‍ച്ച മുരടിച്ച, ശാരീരിക വളര്‍ച്ച മുരടിച്ച നൂറു കണക്കിന്  കുഞ്ഞുങ്ങളുടെ മുഖത്തേയ്‌ക്ക് ഒന്ന് നോക്കൂ. അവശരായ തങ്ങളുടെ മക്കളെയും  മടിയില്‍ കിടത്തി കാസര്‍കോട്ടെ അമ്മമാര്‍ നിസഹായരായി സമരപ്പന്തലില്‍  ഇരിക്കുന്നുണ്ട്.  ഭരണകൂടമാണ് കാസര്‍കോട്ടെ  കൂട്ടക്കുരുതിയ്‌ക്കു,  അവരുടെ കുഞ്ഞുങ്ങളുടെ, അവരുടെ വരും തലമുറയുടെ നാശത്തിന് ഉത്തരവാദികള്‍. അതറിയാമായിരുന്നിട്ടു കൂടി അവകാശം ചോദിക്കാതെ, അധികാരികളുടെ ദയ യാചിക്കുകയാണവര്‍. 

എന്‍ഡോസള്‍ഫാന്‍ എന്ന് കേള്‍ക്കുമ്പോള്‍  ആദ്യം  മനസ്സിലെത്തുന്നതു സൈനബയുടെ നൊമ്പരപ്പെടുത്തുന്ന ചിത്രമാണ്. ശരീരത്തിന്റെ പത്തു മടങ്ങു വലിപ്പമുള്ള തലയുമായി കിടക്കുന്ന 8 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ രൂപം. തലവേദന കാരണം എപ്പോഴും കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞു.  ഇങ്ങിനെ എത്ര കുഞ്ഞുങ്ങള്‍  വിധിയ്‌ക്കു കീഴടങ്ങി?  പലരും ചത്തു ജീവിച്ചു കഴിയുന്നു. കാസര്‍കോട്ടെ 15 ഗ്രാമങ്ങളില്‍ 6000 ഹെക്ടര്‍ സര്‍ക്കാര്‍ വക കശുമാവിന്‍ തോട്ടങ്ങളില്‍  എന്‍ഡോസള്‍ഫാന്‍ തളിച്ച് തുടങ്ങിയത് 1976ല്‍ ആണ്.  ആളും സമയവും ലാഭിക്കാന്‍ വേണ്ടി സര്‍ക്കാര്‍  ബുദ്ധിയാണ് ഹെലി കോപ്റ്റര്‍ വഴി മരുന്ന് തളിച്ചത്.  അതിന്റെ  ഫലമാണ് 25000 ത്തിലധികം പാവങ്ങള്‍ ഇന്നും  അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതം.

 ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാറിന്റെ  സുപ്രീം കോടതി ബെഞ്ച്  2017 ജനുവരിയില്‍ ഒരു വിധി  പുറപ്പെടുവിച്ചു. 5000 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു 90 ദിവസത്തിനുള്ളില്‍ 500 കോടി നല്‍കണമെന്ന് കേരള സര്‍ക്കാരിനോട് ഉത്തരവിട്ടു. പക്ഷെ സര്‍ക്കാരുകള്‍ക്ക്  അതില്‍ താല്‍പ്പര്യമൊന്നുമില്ല. എന്തെങ്കിലും കൊടുത്തു ഇവരെ ഒഴിവാക്കുന്നു. ആ പാവങ്ങള്‍ എല്ലാ വര്‍ഷവും സെക്രട്ടേറിയറ്റ് പടിക്കല്‍ വന്നു സമരം ചെയ്യുന്നു, തിരിച്ചു പോകുന്നു. 2014ല്‍ മുഖ്യ മന്ത്രിയുടെ വീട്ടിനു മുന്നിലായിരുന്നു ധര്‍ണ. 2016 റിപ്പബ്ലിക്ക് ദിനത്തില്‍ ഈ അമ്മമാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹം കിടന്നു.  ഇപ്പോള്‍ വീണ്ടും  സെക്രട്ടറിയറ്റ് പടിക്കല്‍ ദയാബായിയുടെ നേതൃത്വത്തില്‍  സത്യാഗ്രഹ മിരിക്കുകയാണ്. നിരാഹാരം തുടങ്ങാന്‍ പോകുന്നു.  250 പേരാണ്  എത്തിയത്. ഇനിയും വന്നു കൊണ്ടിരിക്കുന്നു.

 പ്രതിപക്ഷത്തിരിക്കുമ്പോള്‍  എല്ലാ എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്കും പിന്തുണ നല്‍കിയവരാണ് എല്‍ഡിഫ്. 2016ലെ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ ആയിരുന്നു.  പക്ഷെ  അധികാരത്തില്‍ വന്നപ്പോള്‍,  എല്ലാം മറന്നു. 1000 ദിവസം കഴിഞ്ഞിട്ടും ഈ ദുരിത ബാധിതര്‍ക്ക് കൊടുക്കാന്‍ പണം കണ്ടെത്താന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.  സുപ്രീം കോടതി വിധി വന്നത് ഡിവൈ എഫ്ഐ കൊടുത്ത ഹര്‍ജിയിലാണ്. അവരും ഇപ്പോള്‍ കടുത്ത  മൗനത്തിലാണ്. ഈ ജീവച്ഛവങ്ങളെ  അവരും കണ്ടിട്ടില്ല.   ഭിക്ഷയല്ല, അവകാശമാണവര്‍ ചോദിക്കുന്നത്.  സ്വന്തം കീശയില്‍ നിന്നല്ല, ജനങ്ങള്‍ തന്ന നികുതി പണത്തില്‍ നിന്നാണു കൊടുക്കേണ്ടത്. 1000 ദിനം അങ്ങിനെ വേണം ആഘോഷിക്കാന്‍.  പാവപ്പെട്ടവന്റെ ഭരണ കൂടത്തിനു  അതിലും വലിയ ആഘോഷം എന്തുണ്ട് ?

എം.പി. ബിപിന്‍, തിരുവനന്തപുരം

വനിതാസംവരണം പാസാകുമോ?

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വനിതാസംവരണ ബില്‍ പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതാസംവരണം നടപ്പാക്കിയിട്ടുണ്ടോ? കൊച്ചിയിലെ സമ്മേളനത്തില്‍ പോലും വേദിയില്‍ സ്ത്രീമെമ്പര്‍മാരുടെ പ്രാതിനിധ്യം കുറഞ്ഞതില്‍ അദ്ദേഹം അസ്വസ്ഥനായില്ലേ? സദസ്സില്‍നിന്നു ബൂത്ത് പ്രസിഡന്റിനെ ക്ഷണിച്ചുവരുത്തേണ്ടി വന്നില്ലേ? തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പുത്തന്‍ വാഗ്ദാനങ്ങളുമായി നേതാക്കള്‍ കേരളത്തിലേക്ക് വരുന്നത് ലജ്ജാകരമാണ്. കോണ്‍ഗ്രസ്സില്‍ പലപദവികളും ബന്ധുനിയമനം തന്നെയല്ലേ്? പ്രക്ഷുബ്ധമായിരുന്ന ശബരിമലവിഷയത്തില്‍ കോണ്‍ഗ്രസ്സിന് ഇപ്പോഴും ഒരു നിലപാടുണ്ടോ? 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമരപാരമ്പര്യം ചരിത്രപുസ്തകങ്ങളില്‍ മാത്രംകാണാവുന്ന ഒന്നായിമാറി! ഇപ്പോള്‍ പോരാട്ടം ചാനല്‍ചര്‍ച്ചയിലും അഭിമുഖത്തിലും മാത്രം! ലജ്ജാകരം. വനിതാ സംവരണം സ്ത്രീകളുടെ വോട്ടു നേടാനുള്ള ഒരു തന്ത്രം മാത്രം!

ശ്രീജിത്ത്, മരുതായി

പ്രസാദം സംശുദ്ധമാകണം

കര്‍ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ച വാര്‍ത്ത കണ്ടു. കഴിഞ്ഞമാസം ചാമരാജ് നഗറിലെ മാരമ്മക്ഷേത്രത്തില്‍ പ്രസാദം കഴിച്ച് 17 പേര്‍ മരിച്ച പത്രവാര്‍ത്ത ഏവരേയും ഞെട്ടിച്ചിരുന്നു! ദൈവവിശ്വാസികള്‍ ഭഗവാന് പലവിധ വഴിപാടുകള്‍ നടത്താറുണ്ട്. പക്ഷേ, ഇത്തരം സംഭവങ്ങള്‍ ഭക്തിതന്നെയില്ലാതാക്കും. ക്ഷേത്രങ്ങള്‍ നശിക്കും! നാടിന്റെ സംസ്‌കാരവും ഐശ്വര്യവുമാണ് ക്ഷേത്രങ്ങള്‍. വിവിധ കലകളുടേയും കലാകാരന്മാരുടേയും മാറ്റുരക്കല്‍ കേന്ദ്രവുമാണ്. ദുഖങ്ങളും ദുരിതങ്ങളുമകറ്റാന്‍ ക്ഷേത്രങ്ങളും വിശ്വാസങ്ങളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്.  

 ശ്രീകാന്ത്, മട്ടന്നൂര്‍

കുറയട്ടെ മരുന്നുവില

ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില വെട്ടിക്കുറക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഉചിതമായി. അന്‍പതിലേറെ മരുന്നുകളുടെയും കൂടാതെ പേസ് മേക്കര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടേയും വിലക്കുറവ് ആയിരക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമാകുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന് ഹൃദ്യമായ അഭിനന്ദനം.

 ഗോപീകൃഷ്ണന്‍, നന്ത്യാട്ടുകുന്നം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.