ന്യൂദല്‍ഹി: നേരത്തെ സിനിമാ ടിക്കറ്റുകള്‍ക്ക് 28 ശതമാനം നികുതിയാണ് (ജിഎസ്ടി) ദേശീയ തലത്തില്‍ ചുമത്തിയിരുന്നത്. മുഴുവന്‍ ജനങ്ങളുടെയും വിനോദോപാധി, ലക്ഷങ്ങള്‍ക്ക് ആശ്രയമായ തൊഴില്‍ മേഖല തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച്. 28 ശതമാനമായിരുന്ന ജിഎസടി 2018 ഡിസംബറില്‍ കേന്ദ്രം 18 ശതമാനമായി വെട്ടിക്കുറിച്ചിരുന്നു. ആ സമയത്താണ് കേരളം വിനോദ നികുതി പത്തു ശതമാനം കൂടി കൂട്ടിയത്.
















