വെസ്റ്റ് സിംഗ്ബൂം: സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ബൂം ജില്ലയില്‍ അഞ്ച് നക്‌സലുകള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്.
ഇവരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും, ഒരു 303 റൈഫിളും, അഞ്ച് പിസ്റ്റളും പിടിച്ചെടുത്തു. ബാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റോട്ട്കടോലി ഗ്രാമത്തില്‍ നക്‌സലുകളെത്തിയെന്ന് വിവരം ലഭിച്ച സിആര്‍പിഎഫ് സംഘം പരിശോധന നടത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
















