Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നിരന്തരം അപമാനിക്കുന്നു; രാജിഭീഷണി മുഴക്കി കുമാരസ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 05:58 am IST
in India

ബെംഗളൂരു: കോണ്‍ഗ്രസിന്റെ അപമാനം അതിരുകടക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിഭീഷണി മുഴക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. 

കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ പാര്‍ട്ടി നേതൃത്വം നിലയ്‌ക്കു നിര്‍ത്തണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗൗരവമായി എടുക്കണം. അവര്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ആളല്ല ഞാന്‍. ഇത്തരം പ്രതികരണങ്ങളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശ്യമെങ്കില്‍ രാജിവയ്‌ക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.  

കഴിഞ്ഞ ദിവസം നടന്ന ഒരു യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അനുയായികളായ രണ്ടു എംഎല്‍എമാരും കുമാരസ്വാമിക്കെതിരെ രംഗത്ത് എത്തിയിരുന്നു. 

ചിലരുടെ അസൂയമൂലമാണ് തനിക്ക് ഒരു തവണകൂടി മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. മുഖ്യമന്ത്രിയായി ഒരു തവണ കൂടി അവസരം ലഭിച്ചിരുന്നെങ്കില്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുമായിരുന്നുവെന്നും എന്നാല്‍ രാഷ്‌ട്രീയ ശത്രുക്കള്‍ താന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയോട് പരാജയം ഏറ്റുവാങ്ങിയ സിദ്ധരാമയ്യ ബദാമിയില്‍നിന്നാണ് ജയിച്ചത്. തന്നോട് അസൂയ മൂത്ത് തന്നെ തോല്‍പിക്കാനായി ജെഡിഎസ് തെറ്റായ പ്രചാരണം നടത്തുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. 

ചടങ്ങില്‍ പങ്കെടുത്ത യശ്വന്ത്പുര എംഎല്‍എയും സിദ്ധരാമയ്യയുടെ അടുപ്പക്കാരനുമായ എസ്.ടി. സോമശേഖര കടുത്ത ഭാഷയില്‍ കുമാരസ്വാമിയെ വിമര്‍ശിച്ചു. 

എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി കാണാനാകില്ല. തന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. സഖ്യസര്‍ക്കാര്‍ അധികാരത്തിലേറി ഏഴുമാസം കഴിഞ്ഞിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും ബെംഗളൂരുവിലെ റോഡ് വികസനം എങ്ങുമെത്തിയിട്ടില്ലെന്നും സോമശേഖര പറഞ്ഞു. സിദ്ധരാമയ്യക്ക് അഞ്ചുവര്‍ഷം കൂടി ഭരണം ലഭിച്ചിരുന്നെങ്കില്‍ യഥാര്‍ഥ വികസനം കാണാമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. 

മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് കാണാനാകില്ലെന്ന് നേരത്തെ മന്ത്രി സി. പുട്ടരംഗ ഷെട്ടി പറഞ്ഞു. സിദ്ധരാമയ്യയെ രാമനായാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ അരുമ ഭക്തനായ ഹനുമാനാണ് താന്‍ എന്നുമായിരുന്നു മറ്റൊരു മന്ത്രി എം.ടി.ബി. നാഗരാജുവിന്റെ പ്രതികരണം. 

അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ആഹ്വാനം ചെയ്ത എംഎല്‍എയ്‌ക്ക് കോണ്‍ഗ്രസ് നേതൃത്വം നോട്ടീസ് അയച്ചു. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് എത്തിയ സോമശേഖര പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞു. 

നേരത്തെയും നിരവധി തവണ സഖ്യസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി സിദ്ധരാമയ്യ വിമര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പൊരുക്കത്തിലേക്ക് ഇരുപാര്‍ട്ടികളും കടക്കുമ്പോള്‍ പോര് രൂക്ഷമാവുകയാണ്. കാളകൂട വിഷം കഴിച്ച പരമശിവന്റെ അവസ്ഥയിലാണ് താനെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജെഡിഎസ്സിന്റെ യോഗത്തില്‍ വികാരഭരിതനായി കുമാരസ്വാമി പറഞ്ഞത് ചര്‍ച്ചയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.