ബെംഗളൂരു: ചേതേശ്വര്‍ പൂജാരയുടെ ബാറ്റിലേറി സൗരാഷ്‌ട്ര രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് പറന്നിറങ്ങി. സെമിയില്‍ അവര്‍ അഞ്ചു വിക്കറ്റിന് കര്‍ണാടകയെ തോല്‍പ്പിച്ചു
.ഇത് മൂന്നാം തവണയാണ് സൗരാഷ്‌ട്ര രഞ്ജിയുടെ കലാശപ്പേരിന് അര്‍ഹത നേടുന്നത്. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയാണ് ഫൈനലില്‍ സൗരാഷ്‌ട്രയുടെ എതിരാളികള്‍. അടുത്ത മാസം മൂന്നി് ജയ്‌പ്പൂരില്‍ ഫൈനല്‍ ആരംഭിക്കും.
ഇരുനൂറ്റിയെഴുപത്തിയൊമ്പത് റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത സൗരാഷ്‌ട്ര അവസാന ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടി. പൂജാര 131 റണ്‍സുമായി പുറത്താകാതെ നിന്നു. 266 പന്തുകളില്‍ പതിനേഴെണ്ണം അതിര്‍ത്തി കടത്തി. പൂജാരയാണ് കളിയിലെ കേമന്‍. ജാക്ക്‌സണും സെഞ്ചുറി നേടി. 217 പന്തില്‍ പതിനഞ്ച് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 100 റന്‍സ് നേടി.
കേരളത്തെ തോല്‍പ്പിച്ചാണ് വിദര്‍ഭ ഫൈനലില്‍ കടന്നത്്.സ്‌കോര്‍: കര്‍ണാടക 275, 239. സൗരാഷ്‌ട്ര: 236, അഞ്ചിന് 282.
















