ലക്നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗുജറാത്തിലെ ജാംനഗറിലും വ്യോമസേനയുടെ ജാഗ്വര്‍ വിമാനം തകര്‍ന്നു വീണിരുന്നു.
















