ബെംഗളൂരു : കര്‍ണാടക ക്ഷേത്ത്രതില്‍ വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് ഒരു സ്ത്രീ മരിച്ചു. ചിക്കബല്ലാപുര ചിന്താമണി താലൂക്കിലുള്ള ഗംഗമ്മ ദേവി ക്ഷേത്ത്രതില്‍ നിന്നും ഭക്ഷണം കഴിച്ച കവിതയാണ് മരിച്ചത്. നിരവധിപേര്‍ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച കവിതയുടെ മക്കളും ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിലാണ്.
ക്ഷേത്രത്തില്‍ ഉത്സവ സമയത്ത് എത്തിയ രണ്ടു സ്ത്രീകള്‍ പ്രസാദമെന്ന പേരില്‍ ഹല്‍വ വിതരണം ചെയ്യുകയായിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹല്‍വ വിതരണം ചെയ്ത സ്ത്രീകളെ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ അറിവോടെയല്ല സ്ത്രീകള്‍ പ്രസാദമെന്ന ുേരില്‍ ഹല്‍വ വിതരണം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
















