ന്യൂദല്‍ഹി: ശിവകുമാര സ്വാമിയെയും നേതാജിയെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടാനായതില്‍ സന്തോഷം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്യക്ഷമത ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ് . ഹിമാചല്‍ പ്രദേശില്‍ പതിനയ്യായിരം അടി ഉയരത്തിലുള്ള സ്ഥലത്ത് പോലും ബൂത്ത് തയ്യാറാക്കുന്നു. ഇതെല്ലാം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേട്ടങ്ങളാണ്. മോദി പറഞ്ഞു.
















