കൊച്ചി: ഇന്ന് രാത്രി 9.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം ദൂരദര്‍ശന്‍ ദേശീയ ചാനല്‍ സംപ്രേഷണം ചെയ്യുന്നു. വാക് ദ ടാക് എന്ന പേരിട്ട പരിപാടി സംബന്ധിച്ച് പ്രചാരണം നല്‍കേണ്ടെന്ന തീരുമാനമാണ് പ്രസാര്‍ ഭാരതി എടുത്തിട്ടുള്ളത്.
മന്ത്രാലയത്തില്‍നിന്ന് സ്വതന്ത്രമായ കോര്‍പ്പറേഷനു മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ഇക്കാര്യത്തില്‍ പിഎംഒ യോ മറ്റോ ഇടപെട്ടിട്ടുമില്ല. എന്നാല്‍ തികച്ചും അസാധാരണമാണ് പ്രധാനമന്ത്രിയുടെ പരിപാടി മുന്‍കൂട്ടി പ്രചരിപ്പിക്കാത്ത പ്രസാര്‍ഭാരതി നടപടി.
പ്രത്യേകിച്ച് ആകാശവാണിയെന്ന പ്രസാര്‍ ഭാരതി സ്ഥാപനം പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് കൊണ്ടു മാത്രം വന്‍ കുതിപ്പ് നേടിയിരിക്കെ.
















