വാഷിങ്ങ്ടണ്‍: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2019ല്‍ 7.5 ശതമാനവും 2020ല്‍ 7.7 ശതമാനവും ആകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി. ഈ രണ്ടു വര്‍ഷങ്ങളിലും ചൈനയുടെ വളര്‍ച്ച 6.2 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടി ല്‍ പറയുന്നു.
ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി തുടരും. അതേസമയം, ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച ആറര ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറയും. 2020ല്‍ ഇത് 6.4 ശതമാനമായി കൂടും. 2017ല്‍ ചൈന 6.9 ശതമാനം വളര്‍ന്നു. 2018ല്‍ ഇത് 6.6 ശതമാനമായി കുറഞ്ഞു. അടുത്ത രണ്ടു വര്‍ഷവും ചൈനയുടെ വളര്‍ച്ച 6.2 ശതമാനം മാത്രമായിരിക്കും.
2019ല്‍ ഇന്ത്യയും ഫ്രാന്‍സും ബ്രിട്ടനെ മറികടന്ന് ലോകത്തെ വലിയ സാമ്പത്തിക ശക്തികളാകും. അഞ്ചാം സ്ഥാനത്തു നിന്ന് ബ്രിട്ടനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളും.
















