Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തിന്റെ കാവ്യനീതിയായി രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 02:42 am IST
in India

ന്യൂദല്‍ഹി: ഇന്ത്യക്ക് എന്നെങ്കിലും വീണ്ടും സ്വാതന്ത്ര്യം  ലഭിക്കുകയാണെങ്കില്‍ ജസ്റ്റിസ് ഖന്നയ്‌ക്ക് ഒരു സ്മാരകം നിര്‍മ്മിക്കണം, അടിയന്തരാവസ്ഥക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗമായിരുന്നു ഇങ്ങനെ കുറിച്ചത്.  ഇന്ദിരാഗാന്ധിക്ക് അനുകൂലമായി വിധി പ്രസ്താവിക്കാത്തതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച് ആര്‍ ഖന്ന രാജിവെച്ചിറങ്ങിയ അതേ രണ്ടാം നമ്പര്‍ കോടതിയിലേക്ക് ഇന്നലെ അനന്തിരവന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയായി പ്രവേശിച്ചത് ചരിത്രത്തിന്റെ കാവ്യനീതിയായി. ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ ഛായാചിത്രം സ്ഥാപിച്ചിട്ടുള്ള അതേ കോടതി മുറിയെ സാക്ഷിയാക്കിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റതും. 2024 അവസാനത്തോടെ ജസ്റ്റിസ് ഖന്നയെത്തേടി ചീഫ് ജസ്റ്റിസ് പദവിയും എത്തും.

എഡിഎം ജബല്‍പൂര്‍ കേസിലെ ഭിന്ന വിധിയുടെ പേരില്‍ സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് ഹമീദുള്ള ബേഗിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഇന്ദിരാഗാന്ധി നിയമിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന രാജി വെച്ചൊഴിഞ്ഞത്. സര്‍ക്കാരിന് എതിരെ വിധി പ്രസ്താവത്തിിന്റെ പേരില്‍ ചീഫ് ജസ്റ്റിസ് പദവി നഷ്ടമായ ഇന്ത്യയുടെ ജുഡീഷ്യല്‍ ചരിത്രത്തിലെ ഏക സംഭവമായിരുന്നു. ജസ്റ്റിസ് ഖന്ന പിന്നീട് നിയമ കമ്മീഷന്‍ ചെയര്‍മാനും കേന്ദ്ര നിയമമന്ത്രിയുമായെങ്കിലും ഇന്ദിരാഗാന്ധി നിഷേധിച്ചത്   ചീഫ് ജസ്റ്റിസ് പദവിയായിരുന്നു. 

പതിനാലാമത് ചീഫ് ജസ്റ്റിസായ എ.എന്‍ റേ വിരമിക്കുമ്പോള്‍  ചീഫ് ആവേണ്ടിയിരുന്ന ജസ്റ്റിസ് ഖന്നയെ മറികടന്ന് ജൂനിയറായ ബേഗിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ജസ്റ്റിസ് ഖന്ന രണ്ടാം നമ്പര്‍ കോടതിയില്‍ നിന്ന് രാജിവെച്ചിറങ്ങിയത്. അതേ കോടതി മുറിയിലേക്കാണ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ക്കൊപ്പം സുപ്രീംകോടതിയിലെ 28-ാമത് ജഡ്ജിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന കടന്നെത്തിയത്.

ദല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ ജഡ്ജിയായ  ജസ്റ്റിസ് സഞ്ജീവ് ഖന്നയെ മുപ്പതോളം പേരുടെ സീനിയോരിറ്റി മറികടന്നാണ് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനം എന്നായിരുന്നു ദല്‍ഹി ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്. 2024 നവംബറില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസാകും. സീനിയോരിറ്റി മറികടന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ജസ്റ്റിസ് എച്ച്. ആര്‍ ഖന്നയ്‌ക്ക് നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവി കൂടിയാണ് സുപ്രീംകോടതി കൊളീജിയം അനന്തിരവന് നല്‍കുന്നതെന്നും ശ്രദ്ധേയമായി. കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന ജഡ്സ്റ്റിസ് ദിനേശ് മഹേശ്വരിയും ഇന്നലെ സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.