Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരെ തോല്‍പിക്കാന്‍ സുപ്രീംകോടതിയില്‍ 51 നുണകള്‍; നാണക്കേടിന്റെ പര്യായമായി പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2019, 08:36 pm IST
in Kerala

സന്നിധാനം: ശബരിമലയില്‍ കേരളത്തിലെ ഹൈന്ദവ സമൂഹത്തെ വെല്ലുവിളിച്ച് ആചാരലംഘനത്തിന് ഇറങ്ങിത്തിരിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയെ യുവതികളുടെ വ്യാജ പട്ടിക നല്‍കി കബളിപ്പിച്ചു. 

ശബരിമലയില്‍ 51 യുവതികള്‍ കയറി എന്ന് സ്ഥാപിക്കാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയാകെ നുണകള്‍. പട്ടികയില്‍ ഉള്ളത് പുരുഷന്മാരും 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളും. ഫോണ്‍ നമ്പരുകള്‍ പലതും വ്യാജം. പിണറായി സര്‍ക്കാര്‍ ഒളിച്ച് കടത്തുകയും ആ വിവരം മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്ത ബിന്ദുവും കനകദുര്‍ഗയും പട്ടികയില്‍ ഇല്ല. 

സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കവെയാണ് ദര്‍ശനം നടത്തിയ 51 യുവതികളുടെ പേരും ഫോണ്‍ നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പട്ടികയിലെ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്. 

പട്ടികയിലെ 21-ാം നമ്പര്‍ തമിഴ്‌നാട് ചെന്നൈ തുണ്ടാളം, നെഹ്‌റു എന്ന വിലാസത്തിലെ  പരംജ്യോതി 48 വയസ്സ് എന്നതിന് നേരെയുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പരംജ്യോതി എന്നത് പുരുഷനെന്ന് തെളിഞ്ഞു. താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തപ്പോള്‍ പുരുഷന്‍ എന്ന ഓപ്ഷന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും പരംജ്യോതി ജന്മഭൂമിയോട് പറഞ്ഞു. 

18-ാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്‌സി ഡ്രൈവറെയാണ്. കൂടാതെ 35-ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി കല, 42-ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു.

ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് അനുസരിച്ച് ഇവര്‍ക്ക് പ്രായം 55. മുപ്പത്തൊമ്പതാം നമ്പരായി ചേര്‍ത്തിരിക്കുന്നത് പുഷ്പത്തെ. പട്ടികയില്‍ ഇവര്‍ക്കു വയസ്സ് 46. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്‍. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു. 23ാം നമ്പര്‍ ചെന്നൈ സ്വദേശി ഷീലയ്‌ക്ക് സര്‍ക്കാരിന്റെ കണക്കില്‍ 48 ആണ് പ്രായം. എന്നാല്‍ ഷീലയ്‌ക്ക് 52 വയസ്സുണ്ടെന്നും വോട്ടേഴ്‌സ് കാര്‍ഡ് പമ്പയില്‍ കാണിച്ചതാണെന്നും പറഞ്ഞു. 

31-ാം നമ്പര്‍ സരോജത്തിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ അറിയാനായത് 61 വയസ്സെന്നാണ്. പട്ടികയില്‍ ഇവര്‍ക്ക് 48 വയസ്സാണ്.  12-ാം നമ്പരില്‍ 48 വയസ്സെന്ന് രേഖപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി ശാന്തിക്ക് 50 വയസ്സുണ്ടെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളവരില്‍ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവില്‍ ഇല്ല. 

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ രേഖകളാണ്. തമിഴ്‌നാട് സ്‌ദേശി 48 വയസ്സുള്ള സിങ്കാരി ശ്രീനിവാസന്‍ ദര്‍ശനം നടത്തിയെന്ന് വെര്‍ച്വല്‍ ക്യൂ രേഖകള്‍ കാട്ടി സിപിഎം പാര്‍ട്ടി ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ വെര്‍ച്വല്‍ ക്യൂവിന്റെ പൊള്ളത്തരവും ആര്‍ക്കും എങ്ങനെയും രജിസ്റ്റര്‍ ചെയ്യാമെന്നും ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. മുഖ്യമന്ത്രി പൊതുപരിപാടിയില്‍ വെളിപ്പെടുത്തിയ ശ്രീലങ്കന്‍ സ്വദേശി ശശികലയുടെ ദര്‍ശനവും അന്ന് തന്നെ പൊളിഞ്ഞതാണ്. താന്‍ ദര്‍ശനം നടത്തിയില്ലെന്ന് ശശികല വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട ദൃശ്യങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.