ന്യൂദല്‍ഹി: അര്‍ധകുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാളെ സന്ദര്‍ശനം നടത്തും. മഹാഋഷി ഭരദ്വാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനാണ് രാഷ്‌ട്രപതി പ്രയാഗ്‌രാജിലെത്തുന്നത്.
30 അടി ഉയരമുള്ള മഹാഋഷിയുടെ പ്രതിമ 30 ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ നടത്തുന്ന ‘ഹരിത കുംഭമേള’ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും. ‘സ്വച്ഛ് കുംഭ്, സുരക്ഷിത് കുംഭ്’ എന്ന തീമിലാണ് ഇത്തവണ കുംഭമേള നടത്തുന്നത്.
എട്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന കുംഭമേള മാര്‍ച്ച് നാലിനാണ് അവസാനിക്കുക. മേളയില്‍ പങ്കെടുക്കുന്നതിനായി ആത്മീയ-സാമൂഹിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് എത്തുക.
















