തിരുവനന്തപുരം: അഗസ്ത്യാർകൂടം തകർക്കാൻ ചിലർ മുൻപും ശ്രമിച്ചിട്ടുണ്ടെന്നത് ചരിത്രം. അന്ന് വിറളിപൂണ്ട മതതീവ്രവാദികളായിരുന്നു അഗസ്ത്യ സന്നിധിയെ കളങ്കപ്പെടുത്തിയതെങ്കിൽ ഇന്ന് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് സർക്കാർ എന്ന വ്യത്യാസം മാത്രം.
അരനൂറ്റാണ്ട് മുൻപ് അവർ തച്ചുതകർത്ത അഗസ്ത്യ വിഗ്രഹം പിന്നിട് പുന:പ്രതിഷ്ഠിച്ചത് പറക്കും സ്വാമി എന്നറിയപ്പെടുന്ന സ്വാമി വിഷ്ണു ദേവാനന്ദയായിരുന്നു. നൂറ്റാണ്ടുകളായി വിശ്വാസികൾ തീർഥാടനം നടത്തുന്ന അഗസ്ത്യമുനിയുടെ തപഭൂമി. തലയിൽ കുംഭവുമേന്തി വ്രതം നോറ്റാണ് ഭക്തർ അഗസ്ത്യാർകൂടത്തിൽ എത്തുന്നത്.
പുണ്യമലയിലേക്ക് ഹിന്ദു വിശ്വാസികളുടെ ഒഴുക്ക് വർധിച്ചതോടെ ചില ക്രിസ്ത്യൻ ലോബികൾക്ക് ഒരു മോഹമുദിച്ചു. ഇവിടെ ഒരു പള്ളി പണിയണമെന്ന്. തുടർന്ന് കാലങ്ങളായി അവിടെ ഉണ്ടായിരുന്ന അഗസ്ത്യമുനിയുടെ കൽ പ്രതിമ നശിപ്പിച്ച് യാത്ര തടസ്സപ്പെടുത്താൻ തുടങ്ങി. ഒരു കുരിശുമായി മലകയറിവന്ന മതതീവ്രവാദി സംഘത്തെ അന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം തടഞ്ഞു. അത് സംഘർഷമായി. അവർ പിന്തിരിഞ്ഞു. എന്നാൽ വീണ്ടും പള്ളി പണിയാൻ നീക്കം നടത്തി.
ആഗോള പ്രശസ്തനായ പറക്കും സ്വാമി എന്നറിയപ്പെടുന്ന വിഷ്ണു ദേവാനന്ദ1978 ൽ നെയ്യാർ ഡാമിൽ ശിവാനന്ദ യോഗ വേദാന്ത ധന്വന്തര ആശ്രമം സ്ഥാപിച്ച സമയം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഹൈന്ദവ സമൂഹം സ്വാമിയെ കണ്ട് കാര്യം ധരിപ്പിച്ചു. അദ്ദേഹം അഗസ്ത്യമുനിയുടെ വിഗ്രഹം വീണ്ടും സ്ഥാപിക്കാൻ തീരുമാനിച്ചു.
മൈലാടിയിൽ നിന്നും അഗസ്ത്യ മുനിയുടെ വിഗ്രഹം തയ്യാറക്കി. സ്വാമിയും കൂട്ടരും ഒരു ഹെലികോപ്റ്ററിൽ അഗസ്ത്യകൂടത്തിൽ എത്തി താന്ത്രിക വിധി പ്രകാരം അഗസ്ത്യ മുനിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. പൂജയക്കായി ഗോത്രവർഗത്തെ നിയോഗിച്ചു. വിഗ്രഹത്തിന് മുകളിൽ ഒരു കൂടാരവും നിർമ്മിച്ചു. ഇതോടെ ഇവിടെ കുരിശു കൃഷി നിലച്ചു.
സംഘർഷ ഭരിതമായ നാളുകളെ ഇച്ഛാശക്തിയോടെ നേരിടുമ്പോഴും മുടക്കം വന്നില്ല അഗസ്ത്യാർകൂടത്തെ തീർത്ഥാടനം. ഗോത്രാചാരങ്ങളും. എന്നാലിന്ന് സർക്കാർ മുൻകൈ എടുത്ത് മുടക്കിയിരിക്കുന്നു നൂറ്റാണ്ട് പിന്നിട്ട തീർത്ഥാടനവും ആചാരങ്ങളും.
ശിവാകൈലാസ്
















