അയ്യപ്പഭക്തസംഗമം സ്വാഗതസംഘം ഓഫീസ് തിരുവനന്തപുരം കോട്ടയ്‌ക്കകം ശ്രീരാമ ആഞ്ജനേയ വേദപാഠശാലയില്‍ റിട്ട. ജില്ലാ ജഡ്ജി എസ്.എസ്. വാസന്‍ ഉദ്ഘാടനം ചെയ്യുന്നു. കാലടി ബോധാനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ സരസ്വതി,ജനറല്‍ കണ്‍വീനന്‍ ടി.വി. പ്രസാദ് ബാബു, ഹിന്ദു ഐക്യവേദി സെക്രട്ടറി അമ്പൂരി പ്രഭാകരന്‍, ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി, കര്‍മസമിതി ദേശീയസമിതി അംഗം പ്രൊഫ.പി. തങ്കമണി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ എന്നിവര്‍ സമീപം
തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടന്നതിനെ തുടര്‍ന്ന് തന്ത്രി നടത്തിയ ശുദ്ധിക്രിയ ശരിയാണെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടികള്‍ തന്ത്രി നേരിടേണ്ടി വരില്ലെന്നും റിട്ട. ജില്ലാ ജഡ്ജി എസ്.എസ് വാസന്‍. തിരുവനന്തപുരത്ത് 20ന് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.
ദേവന്റെ പിതൃസ്ഥാനീയനാണ് തന്ത്രി. ശബരിമലയില്‍ ചിലര്‍ മനപ്പൂര്‍വ്വം ആചാരലംഘനം നടത്തി ഈശ്വര ചൈതന്യത്തേയും വിശ്വാസങ്ങളെയും അവഹേളിക്കുകയാണ്. ശരണം വിളിച്ചതിന്റെ പേരില്‍ നിരപരാധികളായ അയ്യപ്പഭക്തരെയാണ് കള്ളക്കേസില്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അധ്യക്ഷത വഹിച്ചു. ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും വേണ്ടരീതിയില്‍ കോടതിയിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അയ്യപ്പഭക്തര്‍ക്കൊപ്പം മാതാ അമൃതാന്ദമയി ഉണ്ടാകുമെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ശിവാമൃത ചൈതന്യ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെ ചെറുക്കേണ്ടത് എല്ലാ ഹൈന്ദവ വിശ്വാസികളുടേയും ആവശ്യമാണ്. അയ്യപ്പഭക്ത സംഗമം യുഗപരിവര്‍ത്തനത്തിന്റെ തുടക്കമാകട്ടെ എന്നും സ്വാമി പറഞ്ഞു.
















