Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല; പിണറായി സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 07:42 pm IST
in Kerala

കൊല്ലം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഏറ്റവും ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് വേലുത്തമ്പി ദളവ നഗറില്‍ എന്‍ഡിഎ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കുറേ മാസങ്ങളായി രാജ്യം മുഴുവന്‍ ശബരിമലയെപ്പറ്റി ചര്‍ച്ചചെയ്യുകയാണ്. ഈ വിഷയത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് ഏറ്റവും നാണംകെട്ടതാണെന്ന് ചരിത്രം രേഖപ്പെടുത്തും. സംസ്‌കാരത്തെയും ധര്‍മത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് അറിയാം. എന്നിരുന്നാലും ഇത്രയും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന നിലപാട് എടുക്കുമെന്ന് ആരും വിചാരിച്ചില്ല. ഈ കാര്യത്തില്‍ യുഡിഎഫ് നിലപാടും ഒട്ടും മെച്ചമല്ല. പാര്‍ലമെന്റില്‍ ഒന്ന് പറയും പത്തനംതിട്ടയില്‍ വേറൊന്നുപറയും. യുഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ നിലപാട് എല്ലാക്കാലത്തും സുവ്യക്തമാണ്. അതിനനുസൃതമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തോടൊപ്പം നിന്ന് പാര്‍ട്ടി ബിജെപി മാത്രമാണ്. വാക്കും പ്രവര്‍ത്തിയും ബിജെപിക്ക് വിഭിന്നമല്ല. ജനതയോടും സംസ്‌കാരത്തോടുമുള്ള ബിജെപിയുടെ പ്രതിബദ്ധതയാണിത്.

കോണ്‍ഗ്രസും ഇടതുപക്ഷവും ലിംഗനീതി,  സാമൂഹ്യനീതിഎന്നിവയെപ്പറ്റി  വലിയ വീരവാദംപറയും. എന്നാല്‍ കടകവിരുദ്ധമായ നിലപാട് സ്വീകരിക്കും. മുത്തലാഖില്‍ അത് നാം കണ്ടതാണ്. നിരവധി ഇസ്ലാമിക രാജ്യങ്ങള്‍ പോലും നിരോധിച്ച മുത്തലാഖ്  ഭാരതത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗാണ് എല്ലാവര്‍ക്കും നീതി ലഭിക്കാന്‍വേണ്ടിയുള്ള സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും വ്യത്യസ്തവേദികളിലാണെങ്കിലും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. സാംസ്‌കാരിക അടിത്തറ നശിപ്പിക്കാന്‍ രാഷ്‌ട്രീയ അക്രമങ്ങള്‍ നടത്താന്‍ ഇരുവരുടെയും നിലപാട് ഒന്നാണ്. യുവശക്തിയെ വഴിതെറ്റിക്കാന്‍ അവര്‍ ഒറ്റക്കെട്ടാണ്. നാട്ടിലെ പാവപ്പെട്ടവരെ അവഗണിക്കുന്ന കാര്യത്തില്‍, ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ എല്ലാം അവര്‍ ഒറ്റക്കെട്ടാണ്.

കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ കശുവണ്ടി വ്യവസായം സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. കൊല്ലം കശുവണ്ടിയുടെ നാടാണ്. ലോകം മുഴുവനും ഉപയോഗിക്കുന്ന കശുവണ്ടി കൊല്ലത്തുനിന്നുമാണ് എത്തുന്നത്. 

ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കും. ത്രിപുരയില്‍ ശൂന്യതയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. കേരളത്തിലെ ജനങ്ങള്‍ ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഒരുകുറവും വരുത്താതെ നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ വി.മുരളീധരന്‍, സുരേഷ്‌ഗോപി, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ബിജെപി നേതാക്കളായ സി.കെ.പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, എല്‍ജിപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ. പൊന്നപ്പന്‍ തുടങ്ങി നിരവധി ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.