കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ട്വിറ്ററിലും ആഘോഷമായി. കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിനെ അയ്യന്റെ നാട്ടില്‍ മോദി എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററാറ്റികള്‍ സ്വാഗതം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബൈപാസ് ഉദ്ഘാടന വേളയിലെ പ്രസംഗത്തിനിടയിലും ശരണ മന്ത്രം ഉയര്‍ന്നിരുന്നു. ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി സദസ്സിലുണ്ടായിരുന്നവരെ ശകാരിച്ചതിനു ശേഷമാണ് പ്രസംഗം തുടര്‍ന്നത്.
വൈകിട്ട് തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഹെലികോപ്ടറിലാണ് കൊല്ലത്തെത്തിയത്. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച അദ്ദേഹം ബിജെപിയുടെ സമ്മേളനത്തെയും അഭിസംബോധന ചെയ്തു. തുടര്‍ന്ന് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അദ്ദേഹം തിരുവനന്തപുരത്തെത്തും.
















