Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മകരവിളക്ക് തെളിഞ്ഞു; ഭക്തകോടികള്‍ക്ക് ദര്‍ശനപുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 06:46 pm IST
inKerala

ശബരിമല: അന്‍പത്തഞ്ച് ദിനങ്ങളുടെ കഠിന വ്രതത്തിനും ഭക്തിസാന്ദ്രമായ കാത്തിരിപ്പിനുമൊടുവില്‍, പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിഞ്ഞു. ഭക്തലക്ഷങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണമന്ത്രങ്ങളാല്‍ പതിനെട്ട് മലകളും പൂങ്കാവനവും ഭക്തിസാന്ദ്രമായി. തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയും മകരജ്യോതിയും ദര്‍ശിച്ച് കലിയുഗവരദന്റെ അനുഗ്രഹം നേടിയ നിര്‍വൃതിയില്‍ ഭക്തര്‍ മലയിറങ്ങി. 

മകരസംക്രമ ദിനമായ ഇന്നലെ രാവിലെ മുതല്‍ പൊന്നമ്പലും തിരുമുറ്റവും പുഷ്പാലംകൃതമായിരുന്നു. പരമ്പരാഗത കാനനപാതയിലൂടെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള, മരുത മനയില്‍ ശിവന്‍പിള്ള, കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ എന്നിവര്‍ ശിരസിലേറ്റിയ തിരുവാഭണ പേടകങ്ങള്‍ വൈകിട്ട് അഞ്ചരയോടെ ശരംകുത്തിയാല്‍ മണ്ഡപത്തില്‍ എത്തി. 

ശരംകുത്തിയില്‍ നിന്ന് ആചാരപരമായി സ്വീകരിച്ച തിരുവാഭരണ ഘോഷയാത്രയക്ക് വാദ്യമേളങ്ങളും കര്‍പ്പൂരാഴിയും ശരണാരവങ്ങളും അകമ്പടി സേവിച്ചു. തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാംപടി കയറിയതോടെ സന്നിധാനം ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി. പടി കയറിയെത്തിയ പേടകങ്ങള്‍ സോപാനത്തേക്കാനയിച്ചു. 

തിരുനടയില്‍ തന്ത്രിയും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങിയതോടെ ദീപാരാധനയ്‌ക്കായി നട അടച്ചു. 6.50ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. മിനിട്ടുകള്‍ക്കുള്ളില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു. ഈ സമയം സന്നിധാനവും പതിനെട്ട് മലകളും ശരണമന്ത്രങ്ങളില്‍ മുഴുകി. ഭക്തര്‍ കര്‍പ്പൂരാഴി ഉഴിഞ്ഞ് മകരജ്യോതിയെ സ്വീകരിച്ചു. 

ഏഴു മണിയോടെ അയ്യപ്പന് പുഷ്പാഭിഷേകം ആരംഭിച്ചു. ഇതോടൊപ്പം തന്നെ മകരസംക്രമ പൂജകള്‍ക്കുള്ള ഒരുക്കങ്ങളും തുടങ്ങി. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന 7.52ന് സംക്രമാഭിഷേകവും സംക്രമപൂജയും നടന്നു. പൂജയുടെ മധ്യത്തില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ച അയ്യപ്പമുദ്രയോടു കൂടിയ നെയ്യ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. ആടിയ നെയ്യ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. തുടര്‍ന്ന് വടക്കേനടയിലൂടെ ഭക്തരെ ദര്‍ശനത്തിനായി സോപാനത്തിലേക്ക് കടത്തിവിട്ടു. 

സന്നിധാനത്തെ ദീപാരാധന സമയത്ത് തിരുവാഭരണങ്ങള്‍ അണിഞ്ഞ മാളികപ്പുറത്തമ്മയ്‌ക്ക് മേല്‍ശാന്തി എം.എന്‍. നാരായണന്‍ നമ്പൂതിരി  ദീപാരാധന നടത്തി. 11 മണിവരെ ആയിരങ്ങളാണ് തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും ദര്‍ശിച്ച് നിര്‍വൃതിയോടെ മലയിറങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.