ന്യൂദല്‍ഹി: പാക്കിസ്ഥാന് വിരുദ്ധ മുദ്രാവാക്ക്യം വിളിച്ച യുവതിയെ ഇന്ത്യാ ഗേറ്റില്‍ വച്ച് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താനയെന്ന ഹൈദരാബാദ് സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് കടുത്ത മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് റിഹേഴ്സല്‍ പരേഡ് നടക്കുന്ന ഇന്ത്യാ ഗേറ്റില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് യുവതിയുടെ പാക്കിസ്ഥാന് വിരുദ്ധ മുദ്രാവാക്ക്യം.
മുംബൈയിലെ ബന്ധുവിന്റെ വീട്ടിലേക്ക് വരുന്നതിനായി രണ്ട് ദിവസം മുമ്പാണ് സുല്‍ത്താന ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വഴി തെറ്റി ദല്‍ഹിയില്‍ എത്തിച്ചേരുകയായിരുന്നെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച മുതിര്‍ന്ന പോലീസ് ഉദ്യേഗസ്ഥന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: