കൊച്ചി : ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനായി പോകുന്നതിന് വേണ്ടി അനുവാദം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും .
ദര്‍ശനത്തിനു വേണ്ടി ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നും കോടതിയോട് ആവശ്യപ്പെട്ടു .എന്നാല്‍ സര്‍ക്കാര്‍ സുരേന്ദ്രനെതിരെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും അതോടൊപ്പം സുരേന്ദ്രനെ പമ്ബയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവാഹദം നല്‍കരുത് എന്നും ആവശ്യമുയര്‍ത്തും.
കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യം നല്‍കിയത്.















