Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി പിന്മാറിയത് സിപിഎമ്മില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 01:06 am IST
in Kerala

ആലപ്പുഴ: ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറിയത് സിപിഎമ്മില്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ.

കുപ്രസിദ്ധി നേടിയ ചുംബനസമരത്തെ ആദ്യം പിന്തുണയ്‌ക്കുയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത സിപിഎം ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ചുംബനസമരക്കാര്‍ക്ക് പിന്തുണ നല്‍കുകയാണെന്ന വികാരം ശക്തമായിരുന്നു. ചുംബനസമരത്തിന് നേതൃത്വം നല്‍കിയവരാണ് ക്ഷേത്രവിശ്വാസങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിച്ച് കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. എന്നിട്ടും പരിപാടിയില്‍ പങ്കെടുക്കുമെന്നു തന്നെയാണ്  സംഘാടകരെ അവസാന നിമിഷം വരെ അറിയിച്ചത്.

തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുടെ പിന്തുണയും പരിപാടിക്കുണ്ടായിരുന്നു. മനിതി അടക്കമുള്ള മാവോയിസ്റ്റ് അനുകൂല സംഘടനകളെയും കമ്യൂണിസ്റ്റ് തീവ്രവാദികളെയും ഇരുളിന്റെ മറവിലും വേഷപ്രച്ഛന്നരായും ശബരിമലയിലെത്തിച്ച് ആചാരം ലംഘിക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായിത്തന്നെ ആര്‍പ്പോ ആര്‍ത്തവത്തെ പിന്തുണച്ചത് പലര്‍ക്കും അത്ഭുതമായിരുന്നില്ല. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. 

2014 നവംബറില്‍ കിസ്സ് ഓഫ് ലൗവിന്റെ നേതൃത്വത്തില്‍, അരങ്ങേറിയ ചുംബനസമരത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവും ഭാര്യയും ഒരു മുറിയില്‍ കാണിക്കുന്നത് റോഡില്‍ കാട്ടിക്കൂട്ടിയാല്‍ നാട് അംഗീകരിക്കില്ലെന്നാണ് അന്ന് പിണറായി പറഞ്ഞത്.

പിണറായി എതിര്‍ത്തതോടെയാണ് ചുംബനസമരത്തിന് താങ്ങായി നിന്ന സിപിഎമ്മിലെ ഒരു വിഭാഗം കളംമാറ്റി ചവിട്ടിയത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കും ശാസ്ത്രസാഹിത്യ പരിഷത്തും ചുംബനക്കാരെ പരസ്യമായി പിന്തുണച്ചവരാണ്. ആലപ്പുഴ ബീച്ചില്‍ ചുംബനസമരക്കാര്‍ക്ക് നേരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ തന്റെ എംഎല്‍എ ഓഫീസിനു സമീപം സമരക്കാര്‍ക്ക് ചുംബിക്കാന്‍ ഐസക്ക് സഹായം ചെയ്തിരുന്നു.  പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് തോമസ് ഐസക്ക് പിന്തുണയ്‌ക്കുന്ന ചുംബനസമരക്കാരെ പിണറായി തള്ളിപ്പറഞ്ഞതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഐസക്കിന്റെ ഓഫീസിന് സമീപം ചുംബനസമരം നടത്തിയ യുവതിയാണ് ആര്‍പ്പോ ആര്‍ത്തവത്തിന്റെ പ്രധാന സംഘാടകയെന്നതും ശ്രദ്ധേയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.