Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മരണമില്ലാത്ത സൂപ്പര്‍ സ്റ്റാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 04:00 am IST
inEntertainment

ചലച്ചിത്രാസ്വാദകരുടെ നിത്യവസന്തമായിരുന്ന പ്രേംനസീര്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് മുപ്പത് വര്‍ഷങ്ങളാകുന്നു. 1989 ജനുവരി 16 നാണ് സിനിമയുടെ എക്കാലത്തെയും യൗവ്വനമായിരുന്ന പ്രേംനസീര്‍ കടന്നുപോയത്. രൂപഭംഗിപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും. 

ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ നായകവേഷം കെട്ടിയ പ്രേംനസീര്‍ ലോക റെക്കോര്‍ഡ് കുറിച്ചതു കണ്ട് മറ്റ് ചലച്ചിത്രകാരന്മാര്‍ അദ്ഭുതം കൂറുകയല്ല, അഭിമാനം കൊള്ളുകയായിരുന്നു. മറ്റൊരു നടനും സാധിക്കാത്തത് നിത്യഹരിത നായകന്‍ നേടിയപ്പോള്‍ ആ വിജയത്തെ നമ്മള്‍ നെഞ്ചിലേറ്റി. ഒരു നടിയുമായി 107 ചലച്ചിത്രങ്ങളില്‍ അവരുടെ നായകനായി പ്രേംനസീര്‍ അഭിനയിച്ചതും ലോക റെക്കോര്‍ഡാണ്. ഷീലയുടെ നായകനായിട്ടായിരുന്നു ഈ നേട്ടം. ജയഭാരതിയുടെ നായകനായും തൊണ്ണൂറോളം ചിത്രങ്ങളില്‍ പ്രേംനസീര്‍ അഭിനയിച്ചു. ശശികുമാര്‍ എന്ന സംവിധായകന്റെ നൂറിലേറെ ചിത്രങ്ങളില്‍ നായകനായി മറ്റൊരു റെക്കോര്‍ഡും. ഏറ്റവും കൂടുതല്‍ നായികമാരോടൊത്ത് അഭിനയിച്ച നടന്‍. ഏറ്റവും കൂടുതല്‍ ഡബിള്‍, ത്രിബിള്‍ വേഷങ്ങള്‍ കെട്ടിയ നടന്‍. ഏറ്റവും കൂടുതല്‍ സീനുകളില്‍ പ്രത്യക്ഷപ്പെട്ട നടന്‍. ഏറ്റവും കൂടുതല്‍ ഗാനരംഗത്തും സംഘട്ടന രംഗത്തും അഭിനയിച്ച നടന്‍ എന്നിങ്ങനെ ഒട്ടനവധി ലോക റെക്കോര്‍ഡുകള്‍ പ്രേംനസീറിന് സ്വന്തം.

കാമുകനായും സിഐഡിയായും രാജാവ്, രാജകുമാരന്‍, കൃഷിക്കാരന്‍, തൊഴിലാളി, മുതലാളി, ധനികന്‍, ദരിദ്രന്‍ തുടങ്ങി പ്രേംനസീര്‍ കെട്ടിയാടിയ വേഷങ്ങളില്‍ എടുത്തുപറയേണ്ട രണ്ടു വേഷങ്ങളുണ്ട്. ഭഗവാന്‍ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍. ഈ വേഷങ്ങളില്‍ വിശ്വാസികള്‍ക്കും ഭക്തര്‍ക്കും തൃപ്തിയേകുന്ന രൂപമാണ് പ്രേംനസീറിന്റേത്. ശ്രീരാമനായും ശ്രീകൃഷ്ണനായും ഇന്ത്യയില്‍ മറ്റു ഭാഷകളിലെ നടന്മാരും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേംനസീറിന്റെ ഏഴയലത്ത് വരില്ല അവരൊന്നും. അതിന് കാരണം മറ്റൊന്നുമല്ല; ശ്രീരാമനും ശ്രീകൃഷ്ണനും എങ്ങനെയാണെന്ന് ഒരു ഉറച്ചധാരണ നമുക്കുണ്ട്. ഈ രണ്ട് അവതാര പുരുഷന്മാരും മനുഷ്യഹൃദയത്തില്‍ സുന്ദരരൂപമായി പതിഞ്ഞതാണ്. ഈ അവതാരപുരുഷന്മാരുടെ രൂപങ്ങള്‍ പ്രേംനസീര്‍ നല്‍കുന്നതിനാല്‍ പ്രേക്ഷകര്‍ തിരശ്ശീലയില്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ആ നടനിലൂടെ കണ്ട് ആനന്ദിച്ചു.

പ്രേംനസീര്‍ എന്ന അതുല്യനടന്‍ നമുക്ക് നല്‍കിയ കണ്ണപ്പനുണ്ണി, ആരോമലുണ്ണി, തച്ചോളി അമ്പു എന്നിങ്ങനെയുള്ള വടക്കന്‍പാട്ടിലെ വീരന്മാര്‍ ആസ്വാദകരില്‍ അദ്ദേഹത്തിനോടുള്ള ആരാധന വീണ്ടും വര്‍ദ്ധിപ്പിച്ചു. പടയോട്ടത്തിലെ തമ്പാന്‍ എന്ന കഥാപാത്രം ലോക സിനിമാ ചരിത്രത്തില്‍ ഏതൊരു കഥാപാത്രത്തെക്കാളും മികച്ചതാണെന്നും, പ്രേംനസീര്‍ ആ കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നും നിരൂപകര്‍ വിധിയെഴുതി.

ജീവിതത്തിലും നന്മ നിറഞ്ഞ വ്യക്തിയായിരുന്നു പ്രേംനസീര്‍. ഒരു നിര്‍മാതാവിനോടും കണക്ക് പറഞ്ഞ് കാശ് വാങ്ങിയിട്ടില്ല. സാമ്പത്തിക ഞെരുക്കമുള്ള നിര്‍മാതാവിനെ സഹായിച്ചിരുന്നു. സഹപ്രവര്‍ത്തകരെയും തന്നോട് സഹായമാവശ്യപ്പെട്ടുവരുന്ന ജനങ്ങളെയും സഹായിക്കാന്‍ പ്രേംനസീര്‍ എപ്പോഴും തയ്യാറായിരുന്നു.

താന്‍ ഓടിക്കളിച്ചിരുന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ശാര്‍ക്കരക്ഷേത്രത്തില്‍ ആനയെ വാങ്ങിനല്‍കിയതിന്റെ പേരില്‍ നസീറിന്റെ മതസ്ഥരില്‍ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ”ശ്രീകൃഷ്ണനായും ശ്രീരാമനായും വേഷമിട്ടതിലൂടെ ഞാന്‍ നേടിയ സമ്പത്തില്‍നിന്നും നിങ്ങളുടെ പള്ളിക്കുവേണ്ടിയും ഞാന്‍ പണം തന്നിരുന്നു. അപ്പോള്‍ നിങ്ങള്‍ ആ പണം നിരസിച്ചില്ലല്ലോ? പിന്നെന്തിനാ നമ്മുടെ നാട്ടിലെ പേരുകേട്ട ക്ഷേത്രത്തില്‍ ആനയെ വാങ്ങി നല്‍കിയതിന് നിങ്ങള്‍ ദേഷ്യപ്പെടുന്നത്. മുസ്ലിങ്ങളെക്കാള്‍ കൂടുതല്‍ എന്റെ സിനിമകള്‍ കണ്ടത് ഹിന്ദു സഹോദരന്മാരാണല്ലോ, അവര്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ എന്റെ ചിത്രങ്ങള്‍ കണ്ടത്. അതുവഴി വന്ന സമ്പത്തും പ്രതാപവുമാണല്ലോ എനിക്ക് കിട്ടിയത്. അതിനാല്‍ അവരും എനിക്ക് സഹോദരര്‍ ആണ്.” പ്രേംനസീറിന്റെ മറുപടി കേട്ടപ്പോള്‍ പരിഭവിച്ച് വന്നവര്‍ പിന്നൊന്നും പറയാതെ സ്ഥലംവിട്ടു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രം നിര്‍മിച്ചിരുന്ന മലയാള ചലച്ചിത്ര രംഗം സുന്ദരനില്‍ സുന്ദരനായ പ്രേംനസീര്‍ എത്തിയതോടെ ഉഷാറായി.  പ്രേംനസീറിന്റെ ആദ്യകാലചിത്രങ്ങളായ മരുമകളും വിശപ്പിന്റെ വിളിയും കാണാന്‍ ജനങ്ങള്‍ ഇരമ്പി എത്തിയതോടെ മലയാള ചലച്ചിത്രത്തിന് ജീവന്‍ വച്ചു. പ്രേംനസീറിനെ വച്ച് ചിത്രങ്ങളെടുക്കാന്‍ എല്ലാവരും തിരക്കുകൂട്ടുകയും മലയാളത്തില്‍ ധാരാളം ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ആ ഉണര്‍വ്വിന്റെ എല്ലാ ബഹുമതികളും പ്രേംനസീര്‍ എന്ന നിത്യവസന്തത്തിന് അവകാശപ്പെട്ടതാണ്. 

ഉദയ, മുരുകാലയ എന്നീ വമ്പന്‍ ബാനറുകള്‍ പ്രേംനസീറിനായി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ മത്സരിച്ചു. ഇവരുടെ ചുവടുപിടിച്ച് മറ്റുള്ളവരും എത്തിയതോടെ മലയാള സിനിമാരംഗം തഴച്ചുവളര്‍ന്നു. സിനിമ വമ്പന്‍ ബിസിനസ്സാണെങ്കില്‍, പണമിറക്കിയവര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്ത അക്ഷയപാത്രം തന്നെയാണ് പ്രേംനസീര്‍. അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനം ചിത്രങ്ങളും സാമ്പത്തിക വിജയമായിരുന്നു.

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും അക്കാലത്ത് മുടിചൂടാ മന്നന്മാരായ നടന്മാര്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി ആദ്യമായി ലഭിക്കുന്നത് പ്രേംനസീറിനാണ്.

നസീര്‍ രംഗത്ത് വരുന്നതിന് മുന്‍പാണ് തമിഴില്‍ എംജിആര്‍ നടനായി അരങ്ങേറുന്നത്. എന്നാല്‍ അറുപതുകളിലാണ് എംജിആര്‍ സൂപ്പര്‍ നടന്‍ എന്ന പദവിയിലെത്തുന്നത്. എന്നാല്‍ പ്രേംനസീര്‍ തന്റെ എട്ടാമത്തെ ചിത്രമായ സിഐഡി യില്‍ അഭിനയിച്ചതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നടന്‍ എന്ന ഖ്യാതി നേടി. എന്നാല്‍ ഈ നടന് ഒരു സംസ്ഥാന അവാര്‍ഡുപോലും കിട്ടിയില്ലെന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. അതിന്റെയൊക്കെ പിന്നില്‍ ചില ചതിക്കഥകളുമുണ്ട്. പ്രേംനസീറിന്റെ സൗന്ദര്യത്തിലും വിജയത്തിലും അസൂയപൂണ്ട ചിലര്‍ സിനിമാരംഗത്തുണ്ടായിരുന്നു. അവര്‍ പ്രേംനസീറിന് സംസ്ഥാന-ദേശീയ ബഹുമതികള്‍ കിട്ടാതിരിക്കാന്‍ പല അടവുകളും പ്രയോഗിച്ചു. നാലുപേര്‍ മാത്രം വിധി കല്‍പ്പിക്കുന്ന അവാര്‍ഡിനെക്കാളും എത്രയോ വലുതാണ് ജനലക്ഷങ്ങളുടെ ഇഷ്ടനടന്‍ എന്ന അവാര്‍ഡ്. ആ അവാര്‍ഡ് മതിയല്ലോ പ്രേംനസീറിന്.

പ്രേംനസീറിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു രാഷ്‌ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചത്. മൂന്നും നാലും ദേശീയ ബഹുമതി ലഭിച്ച നടന്മാര്‍ക്കെന്തേ പത്മഭൂഷണ്‍ ലഭിച്ചില്ല? ദേശീയ ചലച്ചിത്ര ജൂറി ചെയര്‍മാനായി പ്രേംനസീര്‍ നിയമിതനായത് കഴിവില്ലാഞ്ഞിട്ടാണോ? ഭാരതീയ തപാല്‍ വകുപ്പ് മലയാള ചലച്ചിത്ര രംഗത്തുള്ളവരില്‍ ഒരേയൊരാളുടെ ചിത്രമേ തപാല്‍ സ്റ്റാമ്പില്‍ പതിച്ച് പുറത്തിറക്കിയിട്ടുള്ളൂ- സാക്ഷാല്‍ പ്രേംനസീറിന്റെ.

ഇന്നും യൂട്യൂബില്‍ ജനലക്ഷങ്ങള്‍ കാണുന്നത് പ്രേംനസീര്‍ ചിത്രങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. പ്രേംനസീറിന്റെ മരണത്തിനുശേഷം ജനിച്ച യുവാക്കള്‍ പോലും യുട്യൂബില്‍ കണ്ണപ്പനുണ്ണി, കടത്തനാട്ട് മാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍, ആരോമലുണ്ണി, തുമ്പോലാര്‍ച്ച, അങ്കത്തട്ട്, ഒതേനന്റെ മകന്‍ എന്നിങ്ങനെ പ്രേംനസീര്‍ ചിത്രങ്ങളുടെ പിറകേ പായുന്ന കാഴ്ച യൂട്യൂബ് നോക്കുന്നവര്‍ക്കറിയാം. മരിച്ചിട്ടും സൂപ്പര്‍താരമായി നിലനില്‍ക്കുന്നു പ്രേംനസീര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.