Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ പൊരുതി വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 03:49 am IST
in Sports

സിഡ്‌നി: ഉപനായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിലേറി വിജയത്തിലേക്ക് പറന്ന ഇന്ത്യ ലക്ഷ്യത്തിന് 35 റണ്‍സ് അകലെ കിതച്ചുനിന്നു. ആദ്യ ഏകദിനത്തില്‍ 34 റണ്‍സിന് ഓസീസിനോട് തോറ്റു. ആതിഥേയര്‍ക്കിത് ചരിത്ര വിജയമായി. രാജ്യാന്തര ക്രിക്കറ്റില്‍  ആയിരാമത്തെ ജയം. ഇതാദ്യമായാണ് ഒരു ടീം ഈ നേട്ടം കൈവരിക്കുന്നത്്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0 ന് മുന്നിലായി.

തുടക്കത്തില്‍ തന്നെ നാല് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയും മുന്‍ നായകന്‍ ധോണിയുടെ അര്‍ധ ശതകവുമാണ് വിജയത്തിനടുത്തുവരെ എത്തിച്ചത്്. 289 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 254 റണ്‍സ് നേടാനേ കഴിഞ്ഞൂളളു. ടോസ്് നേടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റിന് 288 റണ്‍സ് എടുത്തു.

ഓസീസ് സ്പിന്‍- പേസ്‌നിരയെ ശക്തമായി നേരിട്ട ശര്‍മ 133 റണ്‍സ് നേടി. 129 പന്തില്‍ പത്ത് ഫോറും ആറു സിക്‌സറും അടിച്ചു. ശര്‍മയുടെ 22-ാം സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയയില്‍ അഞ്ചു സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (0), നായകന്‍ കോഹ്‌ലി (0) , അമ്പാട്ടി റായ്ഡു (0) എന്നിവര്‍ ആയുധംവച്ച് കീഴടങ്ങിയശേഷം കളിക്കളത്തിലെത്തിയ മുന്‍ നായകന്‍ ധോണി ശര്‍മയ്‌ക്ക് മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ ഇവര്‍ 138 റണ്‍സ് അടിച്ചെടുത്തു. ക്ഷമയോടെ പൊരുതിയ ധോണി ഒടുവില്‍ അര്‍ധ സെഞ്ചുറി കുറിച്ച് മടങ്ങി. 96 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 51 റണ്‍സ് നേടി. ബെഹറന്‍ഡോഫിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു മടക്കം.

തുടര്‍ന്നെത്തിയ കാര്‍ത്തിക്കിനൊപ്പം 35 റണ്‍സും ജഡേജയ്‌ക്കൊപ്പം 37 റണ്‍സും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു. കാര്‍ത്തിക് 12 റണ്‍സിനും ജഡേജ എട്ട് റണ്‍സിനും പുറത്തായി.

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ രോഹിതും വീണു. സ്‌റ്റോയ്‌നിസിന്റെ പന്തില്‍ മാക്‌സ്‌വെ്ല്ലിന് ക്യാച്ച് നല്‍കി. 

രോഹിത് പുറത്തായതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ തകര്‍ന്നു. ഭുവനേശ്വര്‍ കുമാര്‍ 29 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

വിരാട് കോഹ്‌ലിയുടേതുള്‍പ്പെടെ നാലു വിക്കറ്റുകള്‍ പിഴുതെടുത്ത പേസര്‍ ജൈ റിച്ചാര്‍ഡ്‌സണാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തത്്. ഈ മികവിന് കളിയിലെ കേമനുമായി. പത്ത് ഓവറില്‍ 26 റണ്‍സാണ് ഈ പേസര്‍ വഴങ്ങിയത്. അരങ്ങേറ്റക്കാരനായ ബെഹറന്‍ഡേഫ് 39 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ബാറ്റിങ്ങാണ് ഓസീസിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്്. 61 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 73 റണ്‍സോടെ ഹാന്‍ഡ്‌സ്‌കോമ്പ് ടോപ്പ് സ്‌കോററായി. ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി. ഖവാജ 81 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 59 റണ്‍സ്് എടുത്തു. മാര്‍ഷ് 70 പന്തില്‍ 54 റണ്‍സ് നേടി. നാല് പന്തുകള്‍ അതിര്‍ത്തി കടത്തി. സ്‌റ്റോയ്‌നിസ് 47 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 43 പന്ത് നേരിട്ട സ്‌റ്റോയ്‌നിസ് രണ്ട് ഫോറും അത്രയും തന്നെ സിക്‌സറും അടിച്ചു.

ഭുവനേശ്വര്‍ കുമാര്‍ പത്ത് ഓവറില്‍ 66 റണ്‍സിന് രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 54 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി. മൂന്നാം ഓവറില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ചതോടെ ഭുവനേശ്വര്‍ കുമാറിന് ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകളായി.

പരമ്പരയിലെ രണ്ടാം ഏകദിനം ചൊവ്വാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും. ഇന്ത്യന്‍ സമയം 8.50ന് കളിയാരംഭിക്കും. 

സ്‌കോര്‍ബോര്‍ഡ്

ഓസ്‌ട്രേലിയ: എ.ടി. കാരി സി ശര്‍മ ബി കുല്‍ദീപ് യാദവ് 24, എ.ജെ. ഫിഞ്ച് ബി ഭുവനേശ്വര്‍ കുമാര്‍ 6, യു.ടി. ഖവാജ എല്‍ബിഡബ്‌ളിയു ബി ജഡേജ 59, എസ്.ഇ. മാര്‍ഷ് സി മുഹമ്മദ് ഷമി ബി കുല്‍ദീപ് യാദവ് 54, പി.എസ്.പി ഹാന്‍ഡ്‌സ്‌കോമ്പ് സി ധവാന്‍ ബി ഭുവനേശ്വര്‍ കുമാര്‍ 73, എം.പി. സ്‌റ്റോയ്‌നിസ് നോട്ടൗട്ട് 47, ജി.ജെ. മാക്‌സ്‌വെല്‍ നോട്ടൗട്ട് 11, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 288.

വിക്കറ്റ് വീഴ്ച: 1-8, 2-41, 3-133, 4-186, 5-254

ബൗളിങ്ങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-66-2, കെ.കെ. അഹമ്മദ് 8-0-55-0, മുഹമ്മദ് ഷമി 10-0-46-0, കുല്‍ദീപ് യാദവ് 10-0-54-2,ആര്‍.കെ. ജഡേജ 10-0-48-1, എ.ടി.റായ്ഡു 2-0-13-0.

ഇന്ത്യ: ആര്‍.ജി. ശര്‍മ സി മാക്‌സ്‌വെല്‍ ബി സ്‌റ്റോയ്‌നിസ് 133, എസ്.ധവാന്‍ എല്‍ബിഡബ്‌ളിയു ബി ബെഹന്‍ഡോഫ് 0, വി. കോഹ്‌ലി സി സ്‌റ്റോയ്‌നിസ് ബി റിച്ചാര്‍ഡ്‌സണ്‍ 3, എ.ടി. റായ്ഡു എല്‍ബിഡബ്‌ളിയു ബി റിച്ചാര്‍ഡ്‌സണ്‍ 0, എം.എസ്. ധോണി എല്‍ബിഡബ്‌ളിയു ബി ബെഹറന്‍ഡോഫ്  51, കെ.ഡി. കാര്‍ത്തിക് ബി റിച്ചാര്‍ഡ്‌സണ്‍ 12, ആര്‍.എ. ജഡേജ സി മാര്‍ഷ് ബി റിച്ചാര്‍ഡ്‌സണ്‍ 8, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 29, കുല്‍ദീപ് യാദവ് സി ഖവാജ ബി സിഡില്‍ 3, മുഹമ്മദ് ഷമി സി മാക്‌സ്‌വെല്‍ ബി സ്‌റ്റോയിനിസ് 1, എക്‌സ്ട്രാസ് 14, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 254.

വിക്കറ്റ് വീഴ്ച: 1-1, 2-4, 3-4, 4-141, 5-176, 6-213, 7-221, 8-247, 9-254.

ബൗളിങ്ങ്: ജെ.പി. ബെഹറന്‍ഡോഫ് 10-2-39-2, ജെ.എ. റിച്ചാര്‍ഡ്‌സണ്‍ 10-2-26-4, പീറ്റര്‍ സിഡില്‍ 8-0-48-1, എന്‍.എം. ലിയോണ്‍ 10-1-50-0, എം.പി. സ്‌റ്റോയ്‌നിസ് 10-0-66-2, ജി.ജെ. മാക്‌സ്‌വെല്‍ 2-0-18-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.