Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാസ്ത്രവും ആദ്ധ്യാത്മികതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2019, 03:32 am IST
inSamskriti

മക്കളേ, 

അറിവു നേടാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജസ്വഭാവമാണ്. അതിനുള്ള ശ്രമം രണ്ട് പ്രധാന മാര്‍ഗ്ഗങ്ങളിലൂടെയാണ് പുരോഗമിച്ചത്. ഒന്ന് ശാസ്ത്രത്തിന്റെ മാര്‍ഗ്ഗവും രണ്ട് ആദ്ധ്യാത്മികതയുടെ മാര്‍ഗ്ഗവും. പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടുപിടിക്കാനും മനുഷ്യജീവിതം കൂടുതല്‍ സുഖകരമാക്കാനും വേണ്ടിയുള്ള ബഹിര്‍മുഖമായ അന്വേഷണമാണ് സയന്‍സ്. എന്നാല്‍ സ്വന്തം ഉണ്മയെകണ്ടെത്താനും ദുഃഖങ്ങളില്‍ നിന്നു മോചനം നേടാനുംവേണ്ടിയുള്ള അന്തര്‍മുഖമായ അന്വേഷണമാണ് ആദ്ധ്യാത്മികത.

പരീക്ഷണനിരീക്ഷണങ്ങളുടെയും യുക്തിചിന്തയുടെയും മാര്‍ഗ്ഗമാണ് സയന്‍സ്. അന്തര്‍മുഖമായ ധ്യാനത്തിന്റെയും ആത്മവിചാരത്തിന്റെയും മാര്‍ഗമാണ് ആദ്ധ്യാത്മികതയുടേത്.  അന്തര്‍മുഖമായി അന്വേഷിച്ച ഋഷിമാര്‍ ആത്യന്തികമായ സത്യത്തെ കണ്ടെത്തുകയും അതോടെ അവരുടെ അന്വേഷണം പൂര്‍ണ്ണമാവുകയും ചെയ്തു. തന്റെ ഉണ്മയും പ്രപഞ്ചത്തിന്റെ ഉണ്മയും അടിസ്ഥാനപരമായി ഒന്നു തന്നെ എന്ന് അവര്‍ തിരിച്ചറിഞ്ഞു.  അങ്ങനെ ശാശ്വതമായ ശാന്തിയും സമാധാനവും പൂ

ര്‍ണ്ണ സംതൃപ്തിയും ആദ്ധ്യാത്മിക അന്വേഷണം നടത്തിയ ഋഷിമാര്‍ക്കു നേടാന്‍ കഴിഞ്ഞു. ആ മാര്‍ഗത്തില്‍ പുരോഗമിക്കാനുള്ള അറിവ് അവര്‍ ലോകത്തിനു പകര്‍ന്നു നല്‍കുകയും ചെയ്തു. എന്നാല്‍ പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടുപിടിക്കാനുള്ള സയന്‍സിന്റെ ബഹിര്‍മുഖമായ അന്വേഷണം നൂറ്റാണ്ടുകളായി അവസാനമില്ലാതെ തുടരുകയാണ്.

മനുഷ്യജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കാനും സുഖകരമാക്കാനും സയന്‍സിനു തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ദുഃഖങ്ങള്‍ തീര്‍ക്കാനോ മാനസികസംഘര്‍ങ്ങള്‍ അവസാനിപ്പിക്കാനോ സയന്‍സിനു കഴിഞ്ഞിട്ടില്ല. സയന്‍സ് തന്നില്‍നിന്നും വ്യത്യസ്തമായ ഒരു വസ്തുവായാണ് പ്രപഞ്ചത്തെ കാണുന്നത്.  ഇവിടെ ഒരു ചോദ്യമുണ്ട,് ഈ പ്രപഞ്ചത്തെ നാം എങ്ങനെയാണ് അറിയുന്നത്? നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയും മനസ്സിലൂടെയും നമ്മുടെ ബുദ്ധിയിലൂടെയുമാണല്ലോ.

  നമ്മുടെ ഇന്ദ്രിയങ്ങളില്‍നിന്നും മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും സ്വതന്ത്രമായ ഏതെങ്കിലും ഒരു വസ്തുവിനെക്കുറിച്ചുള്ള അറിവു നേടുവാന്‍ നമുക്ക് ഒരിക്കലും സാദ്ധ്യമല്ല. അങ്ങനെയാണെങ്കില്‍ ഈ പ്രപഞ്ചം നമ്മളില്‍നിന്നും വ്യത്യസ്തമായ ഒരു വസ്തുവാണെന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയും? 

ഒരു ഉറുമ്പ് ആനയെ കാണുന്നത് മനുഷ്യന്‍ ആനയെ കാണുന്നതുപോലെയായിരിക്കില്ല. ഉറുമ്പിന്റെ കാഴ്‌ച്ചശക്തി നമ്മുടെ കാഴ്ചശക്തിയില്‍നിന്ന് വ്യത്യസ്തമാണ്. ആനയുടെ പൂര്‍ണ്ണമായരൂപം ഒരിക്കലും ഉറുമ്പിനു മനസ്സിലാക്കാന്‍ കഴിയില്ല. അതുപോലെ ഒരു പാറ്റ ആനയെ കാണുന്നത് മറ്റൊരു രീതിയിലായിരിക്കും. അങ്ങനെ ചിന്തിച്ചാല്‍ മനസ്സിലാകും ഓരോ ജീവിയും കാണുന്ന ഈ പ്രപഞ്ചത്തിന്റെ ചിത്രം അവയുടെ മനസ്സിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും ആശ്രയിച്ചുള്ളതാണ്. അത് ശരിയായ ചിത്രമല്ല. 

നമ്മുടെ ചുറ്റുമുള്ള പ്രപഞ്ചത്തെ നാം ഒന്നു നിരീക്ഷിക്കുക. ഇവിടെ എല്ലാം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഒരു വിത്ത് മണ്ണിനടിയില്‍ പോകുന്നു. അതു മുളപൊട്ടി ചെടിയായും പിന്നീട്  വൃക്ഷമായും വളരുന്നു. ഒടുവില്‍ ആ വൃക്ഷവും നശിച്ച് മണ്ണായിത്തീരുന്നു. ഐസ് വെള്ളമാകുന്നു, പിന്നെ നീരാവിയാകുന്നു, വീണ്ടും അത് വെള്ളമാകുന്നു. മണ്ണുകൊണ്ട് നാം കുടമുണ്ടാക്കുന്നു. വീണ്ടും ആ കുടം നശിച്ച് മണ്ണാകുന്നു. ഇവിടെ വാസ്തവത്തില്‍ നശിക്കുന്നത് എന്താണ് എന്നു ചിന്തിക്കുമ്പോള്‍ ഗുണങ്ങള്‍ മാറിമാറി വരുന്നു എന്നു വ്യക്തമാകും.

അപ്പോള്‍ അവിടെ മാറാതിരിക്കുന്നത് എന്താണോ അതാണ് യഥാര്‍ത്ഥ വസ്തു. നമ്മള്‍ സാധാരണയായി ഒരു വസ്തു എന്നു വിളിക്കുന്നത് ഗുണങ്ങളുടെ ഒരു പ്രത്യേക തരത്തിലുള്ള ചേര്‍ച്ചയെയാണ്. ആ ഗുണങ്ങളാണ് മാറുന്നത്. അല്ലാതെ വസ്തു ഒരിക്കലും മാറുന്നില്ല. എല്ലാം മാറുമ്പോള്‍ മാറാതിരിക്കുന്ന   വസ്തു ആ മാറ്റത്തിനെല്ലാം ആധാരമായിരിക്കുന്ന നിര്‍ഗുണമായ സത്തയാണ്. ഇതാണ് സനാതനധര്‍മ്മത്തിന്റെ കാഴ്ചപ്പാട്. 

സയന്‍സിന്റെ കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും അതിന്റെ ഇപ്പോഴത്തെ പരിമിതമായ അറിവിനെ ആശ്രയിച്ചുള്ളതാണ്. അതിനാല്‍ ഇന്നത്തെ   നിഗമനങ്ങള്‍  തെറ്റാണെന്നു നാളെ തിരിച്ചറിഞ്ഞേയ്‌ക്കാം.  ഇന്നു പുതുതായി ഒരു മരുന്നു കണ്ടുപിടിച്ചു. കുറച്ചു നാള്‍ കഴിയുമ്പോള്‍ ആ മരുന്നിന് ഇന്ന ദൂഷ്യഫലങ്ങള്‍ ഉണ്ടെന്നു മനസ്സിലാക്കുന്നു. കൊളസ്‌ട്രോളിന്റെ മരുന്നു ദീര്‍ഘകാലം കഴിക്കുമ്പോള്‍ അതു കരളിനു ദോഷം ചെയ്യാം. പ്രഷറിന്റെ മരുന്ന് കിഡ്‌നിയെ ബാധിക്കാം. അലര്‍ജിയ്‌ക്കുള്ള മരുന്നു കഴിച്ചാല്‍ ശ്വാസകോശത്തിന് അസുഖം വന്നേക്കാം. അങ്ങനെ മുന്‍പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന പല മരുന്നുകളും ഇന്ന് നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഈ വിധം സയന്‍സിന്റെ ചരിത്രം പിഴവുകളുടെയും തിരുത്തലുകളുടെയും അവസാനിക്കാത്ത തുടര്‍ക്കഥയാണ്. സയന്‍സ് അറിഞ്ഞുകഴിഞ്ഞത് ഒരു തുള്ളിയാണെങ്കില്‍ അറിയാന്‍ ബാക്കിയുള്ളത് ഒരു സമുദ്രമാണ്. ചുരുക്കത്തില്‍ ഭൗതിക ശാസ്ത്രത്തിന്റെ മാര്‍ഗ്ഗം അവസാനിക്കാത്ത അന്വേഷണത്തിന്റെ മാര്‍ഗ്ഗമാണ്. അല്ലാതെ ആത്യന്തികമായ വിജയത്തിന്റേതല്ല. അത് അന്തിമ വിജയമില്ലാത്ത യുദ്ധം പോലെയാണ്. ജഡ്ജില്ലാതെ രണ്ട് വക്കീലന്മാര്‍ തമ്മില്‍ വാദിക്കുന്നതുപോലെയാണത്. അവരുടെ വാദം ഒരിക്കലും അവസാനിക്കുകയില്ല. 

ഇങ്ങനെ പറഞ്ഞതുകൊണ്ട് സയന്‍സ് ആവശ്യമില്ലാത്തതാണെന്ന് അര്‍ത്ഥമില്ല. തീര്‍ച്ചയായും സയന്‍സ് മനുഷ്യന് ആവശ്യമുണ്ട്. എത്രയോ രോഗങ്ങള്‍ക്ക് അതു ശമനം ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യന്റെ എത്രയോ പ്രശ്‌നങ്ങള്‍ സയന്‍സ് പരിഹരിച്ചിട്ടുണ്ട്. സയന്‍സിനു പകരം നില്‍ക്കാന്‍ ആദ്ധ്യാത്മികതയ്‌ക്കു സാധിക്കില്ല. അതുപോലെ ആദ്ധ്യാത്മികതയ്‌ക്കു പകരം നില്‍ക്കാന്‍ സയന്‍സിനും സാധിക്കില്ല. മനുഷ്യരാശിക്കു രണ്ടിന്റെയും ആവശ്യമുണ്ട്. മനുഷ്യന്റെ മദമാത്സര്യങ്ങളും പരസ്പരമുള്ള ദ്രോഹബുദ്ധിയും ഇല്ലാതാക്കണമെങ്കില്‍ അത് സയന്‍സിനു സാദ്ധ്യമല്ല, ആദ്ധ്യാത്മിക ജ്ഞാനത്തിലൂടെയേ അതു സാധ്യമാകുകയുള്ളൂ. സയന്‍സ് എത്ര പുരോഗമിച്ചാലും ആദ്ധ്യാത്മികതയുടെ പ്രസക്തി ഒട്ടും കുറയുകയില്ല, അതുപോലെ തിരിച്ചും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.