കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിച്ച ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. മരിച്ചത് പത്തനംതിട്ട വടശേരിക്കര സ്വദേശികളാണെന്നാണ് വിവരം. കുട്ടിയടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.















