Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലിയില്‍ ഭക്തസഹസ്രങ്ങള്‍ പേട്ടതുള്ളി ആത്മനിര്‍വൃതി നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 03:16 am IST
in Kerala

എരുമേലി: ശരണമന്ത്രങ്ങളുടെ സംഗമഭൂമിയായ എരുമേലിയില്‍ ജനസഹസ്രങ്ങള്‍ പേട്ടതുള്ളി ആത്മനിര്‍വൃതി നേടി. മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശത്തിന്റെ ദേശാധിപനായ മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ വട്ടമിട്ട് പറന്നതോടെയാണ് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നും ആരംഭിച്ചത്. നെറ്റിപ്പട്ടംകെട്ടി തിടമ്പേന്തിയ ഗജവീരന്‍മാരും, പാണനിലകളും വിവിധതരം വര്‍ണ്ണച്ചായങ്ങളും ദേഹമാസകലം വാരിപ്പൂശി അസുരവാദ്യമേളങ്ങളുടെ താളത്തില്‍ ശരണമന്ത്രധ്വനികള്‍ മുഴക്കിയാണ് അമ്പലപ്പുഴ പേട്ടക്കാര്‍ ആനന്ദനൃത്തമാടിയത്.

കൊച്ചമ്പലത്തില്‍ നിന്നും ഇറങ്ങിയ അമ്പലപ്പുഴ സംഘം തോഴനായ വാവരുപള്ളിയില്‍ കയറി സ്വീകരണം ഏറ്റുവാങ്ങി. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ സൂര്യകിരണങ്ങള്‍ക്കിടയില്‍ മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രം തെളിഞ്ഞതോടെയാണ് ആലങ്ങാടിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്. 

ഗുരുസ്വാമി അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ശുഭ്രവസ്ത്രധാരികളായി ഗോളകയും കൊടിക്കൂറയും ഭസ്മക്കിഴിയുമായി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ ആലങ്ങാടിന്റെ പേട്ടതുള്ളലിന് അകമ്പടി സേവിച്ചു. അമ്പലപ്പുഴ ദേശവാസികള്‍ക്കൊപ്പം വാവരും പോയിയെന്ന വിശ്വാസത്തില്‍ പള്ളിയില്‍ കയറാതെയാണ് ആലങ്ങാട് കരക്കാരുടെ പേട്ട തുള്ളല്‍. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിയ സംഘങ്ങളുടെ  വെളിച്ചപ്പാടുകള്‍ ഉറഞ്ഞ് തുള്ളി ഫലം പറഞ്ഞതോടെ ഈ വര്‍ഷത്തെ പേട്ടതുള്ളലിന് സമാപനമായി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗം  അഡ്വ. പാറവിള വിജയകുമാര്‍, കമ്മീഷണര്‍ എന്‍. വാസു, ഡെപ്യൂട്ടി കമ്മീഷണര്‍ ബി. കൃഷ്ണകുമാര വാര്യര്‍,  അസി. കമ്മീഷണര്‍ ഒ.ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി. ചന്ദ്രശേഖരന്‍, ക്ഷേത്രം മേല്‍ശാന്തി ജയരാജ് നമ്പൂതിരി എന്നിവര്‍ പേട്ട സംഘങ്ങളെ അമ്പലത്തില്‍ സ്വീകരിച്ചു. പേട്ടതുള്ളലിന് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.