Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവാവിന്റെ കൊലപാതകം: അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 04:02 am IST
in Kerala

തൊടുപുഴ: ഉടുമ്പന്നൂരിന് സമീപം ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ പിടിയില്‍. പ്രധാനപ്രതി  പ്രായപൂര്‍ത്തിയാകാത്തയാളാണ്.  

അമയപ്ര തുരുത്തേല്‍ വിഷ്ണു (24) വിനെ കൊലപ്പെടുത്തിയ കേസില്‍  ഉടുമ്പന്നൂര്‍ ഇടമറുക് സ്വദേശികളായ പള്ളിപ്പുറത്ത് വിഷ്ണു (21), തൊട്ടിയില്‍ അനന്ദു (20), വരണ്ടിയാനിക്കല്‍ മഹേഷ് (21) എന്നിവരും രണ്ട് കൗമാരക്കാരുമാണ് അറസ്റ്റിലായത്. 2017 ആഗസ്ത് 10ന് അര്‍ദ്ധരാത്രിയാണ് സംഭവം. കശാപ്പ് തൊഴിലാളിയായ വിഷ്ണുവിനെ വീട്ടിലെത്തിയ സംഘം ഉറക്കത്തില്‍ കുത്തിക്കൊല്ലുകയായിരുന്നു. രാവിലെ കടയിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഉടമയാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കേസ് ആദ്യം സിഐയും പിന്നീട് ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.  എട്ട് മാസം മുമ്പ് കേസ്  ക്രൈംബ്രാഞ്ചിന് കൈമാറി.  ഒന്നും രണ്ടും പ്രതികള്‍ കൊലപാതകം നടന്ന സമയത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികളായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായി. 

ഒന്നും രണ്ടും പ്രതികളുടെ സഹപാഠിയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഉടുമ്പന്നൂര്‍-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനുമായി അടുപ്പമുണ്ടായിരുന്നു. ഇത് തകര്‍ക്കാന്‍  ഇയാളെക്കുറിച്ച് മോശമായ അഭിപ്രായം ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. ഇതറിഞ്ഞ ബസ് തൊഴിലാളി പ്രതികളിലൊരാളെ മര്‍ദ്ദിച്ചു. ഇതിന്റെ പ്രതികാരമായി പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബസ് തൊഴിലാളിയെയും മര്‍ദ്ദിച്ചു.

കൊലക്ക് ഒരാഴ്ച മുമ്പ് ബസ് തൊഴിലാളിയുടെ സുഹൃത്തായ വിഷ്ണു ഒന്നാം പ്രതിയായ വിദ്യാര്‍ത്ഥിയെ ഉടുമ്പന്നൂര്‍ ടൗണില്‍ വച്ച് മര്‍ദ്ദിച്ചു. ഇതോടെ വിഷ്ണുവിനെ കൊല്ലാന്‍ പദ്ധതിയിട്ടു. സംഭവദിവസം വിഷ്ണു മാത്രമേ വീട്ടിലുണ്ടാവൂ എന്ന് മനസിലാക്കി പ്രതികള്‍ സ്ഥലത്തെത്തി. തുറന്ന് കിടന്ന വാതിലിലൂടെ അകത്തുകടന്ന് കട്ടിലില്‍ കിടക്കുകയായിരുന്ന വിഷ്ണുവിന്റെ നെഞ്ചില്‍ ഒന്നാം പ്രതി കുത്തി. ശരീരം തുളഞ്ഞ് കയറിയ കത്തി കട്ടിലില്‍ മുട്ടിയാണ് നിന്നത്.  

ഇവര്‍ കത്തി ഊരിയെടുത്ത് രക്ഷപ്പെട്ടു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ നൂറ് കണക്കിനാളുകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുടുക്കാനായതെന്ന് അന്വേഷണ സംഘം പറഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല. 

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.