പരവൂര്‍: രാജ്യത്തെ തന്നെ ആദ്യ പട്ടികജാതി മാനേജ്‌മെന്റ് സ്‌കൂളിനുനേരെയും സിപിഎം അക്രമം. പൂതക്കുളം ചെമ്പകശ്ശേരി യുപി സ്‌കൂളിന് നേരെയാണ് ദേശീയ പണിമുടക്കിന്റെ പേരില്‍ സിപിഎം അക്രമമഴിച്ചുവിട്ടത്. സിപിഎമ്മുകാരെ ചോദ്യം ചെയ്ത ബിന്ദു എന്ന അധ്യാപികയ്‌ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സ്‌കൂളില്‍ ജോലിക്ക് എത്തിയ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഒരു കൂട്ടം സിപിഎമ്മുകാര്‍ കൈയേറ്റത്തിന് മുതിരുകയായിരുന്നു. ഇന്നലെ പണിമുടക്ക് ആഹ്വാനം തള്ളി മുഴുവന്‍ അധ്യാപകരും ജോലിക്ക് എത്തിയതില്‍ വിറളിപൂണ്ടാണ് അക്രമം അഴിച്ചുവിട്ടത്.
















