കൊച്ചി: ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പ്രോ വോളിബോള്‍ലീഗില്‍ മാറ്റുരക്കുന്ന കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സ് ടീമില്‍ സ്ലോവാക്യന്‍താരം ആന്ദ്രേ പതുക് കളിക്കും. സ്ലോവാക്യയിലെ പ്രമുഖ ക്ലബായ വി.കെ .പ്രീവിഡ്സയില്‍ നിന്നാണ് പതുക് ബ്ലൂസ്പൈക്കേഴ്സിലേക്ക് എത്തുന്നത്.
നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ റനെസ് വോളി 35, നാര്‍ബോണ്‍ വോളി, ആസ്നിയേഴ്‌സ് വോളി തുടങ്ങിയ ക്ലബ്ബുകളെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് ചെന്നൈക്കെതിരെയാണ് കൊച്ചിന്‍ ബ്ലൂ സ്പൈക്കേഴ്സിന്റെ ആദ്യ മത്സരം.
ആന്ദ്രേ പതുക് കൂടി എത്തുന്നതോടെ ടീം ശക്തമാകും. ടീമിന്റെ പരിശീലനം പുരോഗമിച്ചുവരുകയാണെന്ന് ഉടമ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.
















