ന്യൂദല്‍ഹി : അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാട് കേസില്‍ പ്രതിരോധമന്ത്രാലയത്തിന്റെ വാദം കേള്‍ക്കാമെന്ന് ദല്‍ഹി ഹൈക്കോടതി. കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട്
അഗസ്റ്റ വെസ്റ്റ്ലാന്ഡിനെതിരെയുള്ള നടപടികളാണ് കോടതി വാദം കേള്‍ക്കുന്നത്. കേസില്‍ അഞ്ച് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇരു കമ്പനികളും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നതിനിടെ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: